ബോളിവുഡ് വിവാദ നായികയാണ് രാഖി സാവന്ത്. പ്രവാസി ആരാധകനുമായി നടിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. അതിനു പിന്നാലെ രാഖിയുടെ മുന്‍കാമുകനും നടനുമായ ദീപക് കലാല്‍ നാല് കോടിരൂപ വിവാഹ വാഗ്ദാനം നല്കി തട്ടിയെടുത്തു എന്നാരോപിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ഒരു ഹോട്ടലില്‍ വച്ച് ദീപക്കിനെ കയ്യേറ്റം ചെയ്തിരിക്കുകയാണ് രാഖിയുടെ സഹോദരന്റെ ഭാര്യ. തന്റെ ഭര്‍ത്താവിനും രാഖിയ്ക്കും എതിരെ ഉയര്‍ത്തിയ മോശം പരാമര്‍ശം നടത്തിയതിന് മാപ്പ് പറയണമെന്നാണ് അവരുടെ ആവശ്യം.
ദീപകിന്റെ മുടിയില്‍ പിടിച്ച് വലിക്കുകയും, ചെവിയില്‍ നുള്ളുകയും ചെയ്തതിന് ശേഷം മുഖത്ത് അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. രാഖിയുടെ ഭര്‍ത്താവ് റിതേഷ് ആണ് വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ രാഖിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. പിന്നീട് നിക്കം ചെയ്തു.
Post Your Comments