നാല് വയസ്സ് മുതല്‍ അഭിനയം തലയ്ക്ക് പിടിച്ച ആളാണ് താനെന്ന് നടി സൗമ്യ മേനോന്. കാത്തിരുന്നു കിട്ടിയ നായികാ പ്രാധാന്യമുള്ള വേഷം ഏറെ ആസ്വദിച്ചതാണ് ചെയ്തതെന്നും താരം പറയുന്നു. അനിയത്തിപ്രാവ് എന്ന ചിത്രം തലയ്ക്ക് പിടിച്ചതാണ് സിനിമയോടുള്ള ആരാധന വര്‍ദ്ധിക്കാന്‍ കാരണമെന്നും സൗമ്യ തുറന്നു പറയുന്നു. ‘മാര്‍ഗം കളി’., ‘ഫാന്‍സി ഡ്രസ്സ്’ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത സൗമ്യ മലയാള സിനിമയിലെ പ്രതീക്ഷയുള്ള പുതിയ നായിക മുഖമാണ്.
‘നാല് വയസ്സ് മുതല്‍ സിനിമാ മോഹം തുടങ്ങി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കണമെന്നില്ല. പക്ഷെ എന്റെ കാര്യത്തില്‍ അത് സത്യമാണ്. അമ്മ പറഞ്ഞുള്ള ഓര്‍മ്മയാണ്. അന്ന് ഓരോ സിനിമാപ്പാട്ടും കണ്ടിട്ട് കണ്ണാടിക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. ‘അനിയത്തിപ്രാവ്’ ഇറങ്ങുന്നതോടെയാണ് സിനിമ എനിക്ക് തലയ്ക്ക് പിടിക്കുന്നത്. ചാക്കോച്ചന്റെ കട്ട ഫാനാണ്. അതിലെ പാട്ടൊക്കെ ഹിറ്റായ സമയത്ത് ഞാന്‍ ചാക്കോച്ചനായിട്ടു അഭിനയിക്കും. ചേച്ചി ശാലിനിയാകും. ഞങ്ങള്‍ രണ്ടാളും വീട്ടില്‍ പാട്ടുവെച്ച് ഒരേ അഭിനയമാണ്. ‘ഒരു രാജമല്ലിയൊക്കെ’ എത്രവട്ടം പാടി അഭിനയിച്ചിരിക്കുന്നു. അക്കാലത്ത് ചാക്കോച്ചന്റെ പടം വെട്ടി ഒട്ടിച്ച് സൂക്ഷിക്കുമായിരുന്നു. എല്ലാം ഓരോ ബുക്കുകളിലായിരിക്കും ഒട്ടിച്ചു വയ്ക്കുക. കുഞ്ഞുനാളിലെ അഭിനയം കണ്ടിട്ടാണ് അമ്മ ഡാന്‍സ് പഠിക്കാന്‍ വിടുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ചുവടുവച്ചത്. ദുബായില്‍ തന്നെയായിരുന്നു നൃത്ത പഠനവും. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സൗമ്യ വ്യക്തമാക്കുന്നു.
Post Your Comments