ലേഡി മമ്മൂട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ലെന. നായികയായി എത്തുകയും അമ്മ വേഷങ്ങളിലും സഹതാരമായും തിളങ്ങുന്ന നടിയാണ് ലെന. എന്നാല്‍ തന്നെ ലേഡി മമ്മൂട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ലെനയുടെ അഭിപ്രായം.
അതിനെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചതിങ്ങനെ.. ”ഏതോ ഒരു സൈറ്റില്‍ എനിക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസ്സായിട്ടും എന്നെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെപ്പോലെയാണെന്നുമാണ് ചിലരൊക്കെ പറയുന്നത്. സത്യത്തില്‍ എനിക്ക് ഇപ്പോള്‍ 38 വയസ്സായിട്ടേയുള്ളൂ. 1981-ലാണ് ഞാന്‍ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നത്. ”
Post Your Comments