ഗോഡ് ഫാദര്‍ എന്ന ഹിറ്റ്ചിത്രത്തിലെ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നടനാണ് എന്‍ എന്‍ പിള്ള. നാടകത്തില്‍ നിന്നും സിനിമയിലേയ്ക്ക് എത്തിയ എന്‍ എന്‍ പിള്ളയുടെ മകനാണ് നടന്‍ വിജയ രാഘവന്‍. മരിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്നു ദൈവവിശ്വാസിയല്ലാതിരുന്ന അച്ഛനോട് അങ്ങനെ ചോദിക്കേണ്ടി വന്ന സന്ദർഭത്തെ കുറിച്ച് ഒരു ചാനലിനു നൽകിയ അഭിമുഖത്തില്‍ വിജയരാഘവൻ പങ്കുവച്ചു.
read also:ഞാന്‍ വിളിച്ചാ നീ ഇറങ്ങി വരുവോ? ഇല്ലെന്ന് കണ്ണില്‍ ചോരയില്ലാത്ത കാമുകി; അശ്വതി ശ്രീകാന്ത്
മരണം കഴിഞ്ഞാല്‍ സംസ്കരിക്കുന്നത് ഓരോ വിശ്വാസപ്രകാരമാണ്. എന്നാല്‍ ദൈവ വിശ്വാസി അല്ലാത്തത് കൊണ്ട് അച്ഛന്റെ മനസ്സില്‍ എന്തായിരുന്നു എന്നറിയാനാണ് ആ ചോദ്യമെന്ന് വിജയ രാഘവന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
‘വീട്ടിനടുത്ത് തന്നെയാണ് അച്ഛനെ സംസ്‌കരിച്ചത്. അച്ഛനെ ദഹിപ്പിക്കുകയായിരുന്നു. ദഹിപ്പിച്ചുവെന്ന് പറഞ്ഞാൽ, സാധാരണ നമ്മുടെ വീടുകളിലൊക്കെ തെക്കു പടിഞ്ഞാറ് മൂലയ്‌ക്കാണ് സംസ്‌കരിക്കുന്നത്. അമ്മയെ മുത്തശ്ശിയെ ചിറ്റയെ ഒക്കെ അവിടെയാണ്. അച്ഛന് വല്യ ദൈവവിശ്വാസമൊന്നുമില്ല. അങ്ങനെ അച്ഛനോട് ചോദിച്ചു, മരിച്ചു കഴിയുമ്പോൾ ഏതെങ്കിലും വിശ്വാസത്തിൽ വേണമല്ലോ അടക്കാൻ. ആ സമയത്തെങ്കിലും എന്താണ് മനസിൽ എന്നറിയണമല്ലോ. എന്തു വേണമെങ്കിലും ചെയ്‌തോളൂ…കുഴിച്ചിടുകയോ, ചുട്ടുകരിക്കുകയോ എന്തും. എനിക്കതിലൊന്നും ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു അച്ഛന്റെ മറുപടി’.
Post Your Comments