ബാഹുബലി എന്ന സിനിമയിലൂടെ ആരാധക പ്രീതി നേടിയ തെന്നിന്ത്യന്‍ താരമാണ് പ്രഭാസ്. താരം നടി അനുഷ്ക ഷെട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹിതനാകുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണെന്ന് പ്രഭാസ് തുറന്നു പറയുന്നു.
പ്രഭാസ് അനുഷ്കയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നതിങ്ങനെ..” താനും അനുഷ്കയും പതിനൊന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു ദേവസേന . ബാഹുബലി ഏറ്റവും അധികമാളുകള്‍ ഇഷ്ടപ്പെട്ട കഥാപാത്രവും. അനുഷ്കയും താനും വിവാഹിതരാകാത്തതുകൊണ്ടുമാത്രമുണ്ടായ ഗോസിപ്പുകളാണത്. വിവാഹിതരാകാന്‍ താല്പര്യമുണ്ടായിരുന്നെങ്കില് അത് ഒളിച്ചുവയ്ക്കാനോ ഭയപ്പെടേണ്ട കാര്യമോ തനിക്കില്ല. രണ്ടിലൊരാള്‍ വിവാഹം കഴിക്കാതെ ഗോസിപ്പുകള്‍ അവസാനിക്കില്ലെന്നും ”പ്രഭാസ് പറഞ്ഞു.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു പ്രഭാസ് . മുന്നൂറ്റിയമ്പത് കോടിരൂപ ചെലവില്‍ നിര്‍മിച്ച ചിത്രം 30ന് തിയറ്ററുകളിലെത്തും.
Post Your Comments