ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കേരളത്തിലെ പ്രളയക്കെടുതി മൂലം റിലീസ് നീട്ടിയ ചിത്രം ഓഗസ്റ്റ് 23-നാണ് തിയേറ്ററുകളിലെത്തുന്നത്. ജോസഫിന് ശേഷം ജോജുവിന്റെ കരുത്തുറ്റ നായക കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
‘പൊറിഞ്ചു’ എന്ന കഥാപാത്രമായി മാറാന്‍ ആദ്യം ആശങ്ക ഉണ്ടായിരുന്നുവെന്നും പലരോടും താന്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ബാലന്സിംഗിനെക്കുറിച്ച് അഭിപ്രായം ചോദിച്ചെന്നും ജോജു ജോര്‍ജ്ജ് പറയുന്നു.
‘തിരക്കഥാകൃതതായ ശ്യാം പുഷ്കരന് നിര്‍ദ്ദേശിച്ചത് രണ്ടു മമ്മൂട്ടി ചിത്രങ്ങളാണ്, ആ രണ്ടു സിനിമകളും കണ്ടു കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് പൊറിഞ്ചുവായി എങ്ങനെ മാറണമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ രൂപം കിട്ടി. നിരവധി പേരുടെ ഉപദേശങ്ങള്‍ എനിക്ക് പ്രചോദനമായി’, വലിയ രീതിയില്‍ ഒന്നും ചിന്തിക്കാതെ വളരെ ലൈറ്റ് ആയി ചിന്തിച്ച് സിമ്പിള്‍ ആയി തന്നെയാണ് താന്‍ പൊറിഞ്ചുവിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും തന്റെ കരിയറിലെ വലിയ ഒരു മൈല്‍ സ്റ്റോണയിരിക്കും കാട്ടാളന് പൊറിഞ്ചുവെന്നും റിപ്പോര്‍ട്ടര്‍ ചാനലിലെ ‘ക്ലോസ് ആന്‍ഡ് എന്‍കൗണ്ടര്‍’ എന്ന പ്രോഗ്രാമില്‍ സംസാരിക്കേ ജോജു വ്യക്തമാക്കി.
Post Your Comments