തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രം പാരിസ് പാരിസി’ന് സെന്‍സര്‍ ബോര്‍ഡിന്റെ 25 കട്ട്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് കിട്ടിയിരിക്കുകയാണ്. സെൻസർ ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് റിവൈസിങ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
ബോളിവുഡ് താരം കങ്കണ നായികയായി എത്തിയ ക്വീൻ എന്ന സിനിമയുടെ തമിഴ് റീമേക്ക് ആണ് പാരിസ് പാരിസ്. ചിത്രത്തില്‍ കാജലിന്റെ മാറിടത്തിൽ സഹതാരമായ എല്ലി അവ്രാം തൊടുന്ന രംഗം ഉള്‍പ്പെട്ട ട്രെയിലര്‍ വലിയ വിവാദമായിരുന്നു. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും പലരും അഭിപ്രായപ്പെട്ടു.
read also:പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ അവരുടെ ഇഷ്ടം നോക്കാതെ വിവാഹം കഴിപ്പിക്കാറുണ്ട്
”ക്വീനിന്റെ നാല് ഭാഷകളിലുളള റീമേയ്ക്ക് ഞങ്ങളുടെ ആത്മാര്‍ഥ പരിശ്രമമാണ്. എന്തിനാണ് അവര്‍ ഇത്രയധികം കട്ടുകള്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അവര്‍ കട്ട് ചെയ്യാന്‍ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. ഒരുപാട് പരിശ്രമം ഈ ചിത്രത്തിന് വേണ്ടി ഞങ്ങള്‍ ഓരോരുത്തരും എടുത്തിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കട്ടുകളില്ലാതെ ചിത്രം അപ്രൂവ് ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.” കാജല്‍ വ്യക്തമാക്കി
Post Your Comments