
മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റില്‍ ‘ദേവാസുരം’ എന്ന ചിത്രം വര്‍ഷങ്ങള്‍ എത്ര പിന്നോട്ടോടിയാലും തീരെ മങ്ങാതെ പ്രേക്ഷക മുന്നില്‍ തലയെടുപ്പോടെ നില്ക്കും, നീലകണ്ഠനെ അവര്‍ അത്രമല്‍ തന്റെ ഹൃദയങ്ങളില്‍ പതിപ്പിച്ചിട്ടുണ്ട്. ഐവി ശശി-രഞ്ജിത്ത്-മോഹന്‍ലാല്‍ ടീമിന്റെ ‘ദേവാസുരം’ പ്രേക്ഷകര്‍ അത്രത്തോളം ഉത്സവമാക്കിയ ചിത്രമായിരുന്നു, മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മഹോത്സവമായിരുന്നു ‘ദേവാസുരം’. ‘ദേവാസുരം’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തിലെ മനോഹാരിത ഇന്നും തന്റെ കണ്മുന്നില് അതിശയമായ കാഴ്ചയോടെ നിലനില്‍ക്കുന്നുവെന്ന് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് രഞ്ജിത്ത്.
‘സിനിമയിലെ ചിത്രീകരണത്തിനിടെ മറക്കാന്‍ പറ്റാത്ത ഒരു രംഗമുണ്ട്. നീലകണ്ഠന് അമ്മയെ കണ്ടിട്ട് മടങ്ങി വന്നു താന്‍ അച്ഛനില്ലാത്തവനാണെന്നു അറിഞ്ഞു തകര്‍ന്നു നില്ക്കുന്ന സീന്‍. കാര്‍ ഷെഡ് തുറന്നു അച്ഛന്റെ പഴയ കാറിനോട് സംസാരിക്കുന്ന ആ സീന്‍. വൈകുന്നേരം തുടങ്ങി നേരം വെളുക്കുന്നത് വരെ എടുത്തിട്ടാണ് അത് തീര്‍ന്നത്. ആ സീനില്‍ മഴ പെയ്യുന്നുണ്ട്. മഴമൂലമുണ്ടായ ചില കാഴ്ച പ്രശ്നങ്ങള്‍ കാരണം സീന്‍ പലതവണ എടുക്കേണ്ടി വന്നു. ലാലിന്റെ അഭിനയത്തിന്റെ വിസ്മയം ഞാന്‍ കണ്ടുനിന്ന രാത്രിയായിരുന്നു അത്. ലാല്‍ ഡയലോഗ് മുഴുവന്‍ മനപാഠം പഠിച്ച് തയ്യാറായി വന്നിട്ടാണ് അത് അഭിനയിക്കുന്നത്. ഷോട്ട് കഴിഞ്ഞുള്ള ഇടവേളയില്‍ തലതുവര്‍ത്തി വന്നു എന്നോട് ആ ഷോട്ടുമായും സിനിമയുമായും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ചു നില്ക്കും ലാല്‍. പക്ഷെ ഞാനപ്പോഴും ആ സീനിന്റെ ഹാങ്ങോവറിലാകും. വീണ്ടും ‘ഷോട്ട് റെഡി’ എന്ന് പറയുമ്പോള്‍ ഒരു നിമിഷം കൊണ്ട് ലാല്‍ കഥയിലെ നീലകണ്ഠനായി മനസ്സ് തകര്‍ന്നു നില്ക്കുന്ന മുഹൂര്‍ത്തത്തിലേക്ക് പരകായ പ്രവേശം പോലെ സഞ്ചരിക്കും. ഞൊടിയിടയില്‍ നടന് കഥാപാത്രമാകുന്ന വിസ്മയം ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്ന് പോയി ആ രാത്രിയില്‍’.
Post Your Comments