GeneralLatest NewsMollywood

ഇവള്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ കഴിഞ്ഞുവരുമ്പോള്‍ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞ്!!

പോണ്ടിച്ചേരിയില്‍ എംബിബിഎസിന് പഠിക്കുകയാണ് കാതറിൻ.

മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസ്. മകൾ കാതറിന്റെ ഇരുപതാം പിറന്നാളിനാണ് ആശംസയുമായി ലാൽ ജോസിന്റെ കുറിപ്പ്. പിറന്നാൾ ദിനം ചെടി നട്ട് നന്മ ചെയ്യുന്ന മകളുടെ ചിത്രം പങ്കുവച്ചായിരുന്നു ആശംസകൾ.

‘ചന്ദ്രനുദിക്കുന്ന ദിക്കിൽ ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ്‌. ഹാപ്പി ബർത്ഡേ ചക്കു.’–ലാൽ ജോസ് കുറിച്ചു. ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഐറീൻ, കാതറിൻ എന്നിവരാണ് മക്കൾ. പോണ്ടിച്ചേരിയില്‍ എംബിബിഎസിന് പഠിക്കുകയാണ് കാതറിൻ.

ജോമോൻ ടി. ജോൺ, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങള്‍ ലാൽജോസിന്റെ കുറിപ്പിനു താഴെ ആശംസകൾ അറിയിച്ചെത്തി.

shortlink

Related Articles

Post Your Comments


Back to top button