മതവിശ്വാസം എന്നത് അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്. അതിനാല്‍ തന്നെ താന്‍ ഒരു മത വിശ്വാസി എന്ന് പറയുന്നതിന് പകരം വിശ്വാസി എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും താരം പറയുന്നു. മിഷന് മംഗള്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ദൈവഭക്തയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയുടെ കഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിക്കുന്നത്.
ഒരു വ്യക്തിക്ക് ഒന്നിലധികം ഐഡന്റിറ്റികള്‍ ഉണ്ടാവാമെന്നും എന്നാല്‍ ഇന്ന് മതവിശ്വാസിയാകുക എന്നത് വ്യാഖ്യാനിക്കുന്ന രീതിയില്‍ പ്രശ്നമുണ്ടെന്നും അഭിപ്രായപ്പെട്ട താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ‘മതം ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന രീതിയില്‍ ഒരു പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നു. തങ്ങളെ മതവിശ്വാസികളെന്ന് വിളിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ധാരാളം പേരെ എനിക്കറിയാം, ഞാന്‍ അവരില്‍ ഒരാളാണ്.
ഞാന്‍ മതവിശ്വാസിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എപ്പോഴും സ്പിരിച്വല്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മതം എന്നത് അസഹിഷ്ണുത എന്നതിന്റെ പര്യായമായി മാറിയതിനാല്‍ മതം ഒരു നെഗറ്റീവ് അര്ത്ഥമായിത്തീര്ന്നു അല്ലെങ്കില്‍ അങ്ങനെ ഒരു അര്‍ത്ഥം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ശാസ്ത്രവും മതവും പരസ്പരം മാറി നില്‍ക്കേണ്ടതില്ല’- വിദ്യാ ബാലന് പറയുന്നു.
Post Your Comments