GeneralLatest NewsTV Shows

സൂപ്പർഹിറ്റ് സീരിയൽ നടി ഇൻഡസ്ട്രിയിൽ നിന്നു പുറത്തായതിന്റെ കാരണം ?

ഡാൻസ് ചെയ്തുകൊണ്ടിരുന്നപ്പോൾ കൈ തെന്നി ഞാൻ താഴേക്കു വീണു. അതത്ര കാര്യമാക്കിയില്ല.

ഒരു സമയത്ത് മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി നിന്ന നടിയാണ് സിനി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സീരിയലില്‍ സജീവമാകുകയാണ് താരം. താന്‍ എന്തുകൊണ്ടാണ് സീരിയലുകളില്‍ നിന്നും പിന്മാറിയതെന്ന് സിനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

രണ്ടു വർഷക്കാലം സീരിയലിൽ നിന്നു മാറി നിന്നതിനു കാരണം സിനി പറയുന്നു. ‘‘അപ്രതീക്ഷിതമായാണ് ചില ‘പണികൾ’ കിട്ടിയത്. കൂടെയുണ്ടെന്നു കരുതിയവർ തന്നെ പാരവയ്പ്പിന് കൂട്ടുനിന്നപ്പോൾ, സുഖകരമായി മുന്നോട്ടു പോയിരുന്ന സീരിയല്‍ മേഖലയിൽ നിന്ന് ഞാൻ പുറത്തായി. രണ്ടു വർഷം സീരിയലിൽ വേഷങ്ങളില്ലാതെ വീട്ടിലിരുന്നു.’’ സിനി പറഞ്ഞു. ആ സംഭവം ഇങ്ങനെ…

” മൂന്നു വയസ്സ് മുതൽ ഡാൻസ് പഠിക്കുന്നു. റോപ് ഡാൻസ് പോലെയുള്ള സാഹസിക ഡാൻസ് നമ്പറുകൾ പ്രിയപ്പെട്ടവയാണ്. കല്യാണത്തിനു ശേഷം ഞാൻ ഒരു ഡാൻസ് ഷോ കമ്മിറ്റ് ചെയ്തു. പക്ഷേ, റോപ് ഡാൻസിന് വേണ്ടി പ്രാക്ടീസ് ചെയ്തപ്പോൾ ബെഡ് ഉപയോഗിച്ചിരുന്നില്ല. ഡാൻസ് ചെയ്തുകൊണ്ടിരുന്നപ്പോൾ കൈ തെന്നി ഞാൻ താഴേക്കു വീണു. അതത്ര കാര്യമാക്കിയില്ല. പിന്നെയും പല ദിവസങ്ങളിലായി രണ്ടു വട്ടം കൂടി വീണപ്പോൾ ഡോക്ടറെ കണ്ടു. അപ്പോഴാണ് നട്ടെല്ലിന് പരുക്കുണ്ടെന്ന് മനസ്സിലായത്.

ബോഡി വെയ്റ്റ് നോക്കിയപ്പോൾ അടുത്ത ഞെട്ടൽ. 54 കിലോ ഭാരമുണ്ടായിരുന്ന ഞാൻ 75 കിലോയോളം ഭാരത്തിലെത്തിയിരുന്നു. പഴയതു പോലെ ശ രീരം വഴങ്ങാത്തതായിരുന്നു വീഴ്ചയുടെ കാരണം. നടുവിന്റെ ബുദ്ധിമുട്ട് രണ്ടാഴ്ചത്തെ വിശ്രമത്തിൽ മാറിയെങ്കിലും തടി നന്നായി കൂടിയതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.” സിനി പങ്കുവച്ചു

shortlink

Post Your Comments


Back to top button