കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയെയും തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ജെയ്സണെയും സ്വഭാവികമായ അഭിനയ ശൈലി കൊണ്ട് മനോഹരമാക്കിയ നടനാണ് മാത്യൂ തോമസ് എന്ന പ്ലസ്ടുക്കാരന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ കൗമാരത്തിന്റെ ആഘോഷമായപ്പോള്‍ ജെയ്സണും പ്രേക്ഷകരുടെ പ്രിയതാരമായി, ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് നല്‍കിയ പാഠങ്ങള്‍ ഏറെ വിലപ്പെട്ടതായിരുന്നുവെന്നും ചിത്രത്തിന് വേണ്ടി വല വീശാനും വള്ളം തുഴായാനും പഠിച്ചെന്നും മാത്യു തോമസ് വ്യക്തമാക്കുന്നു.
ശ്യാം പുഷ്കരന്‍, ദിലീഷ് പോത്തന്‍, മധു സി നാരായണന്‍ തുടങ്ങി മലയാള സിനിമയിലെ ഏറ്റവും പരിചയ സമ്പന്നരായ ആളുകളാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിന് പിന്നിലുണ്ടായിരുന്നത്. ഒപ്പം അഭിനയിച്ച സൗബിനിക്ക, ഫഹദിക്ക, ഭാസി ചേട്ടന്‍ തുടങ്ങിയ എല്ലാവരും ഒരുപാടു സഹായിച്ചു. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് ആറു മാസത്തോളം ട്രെയിനിംഗ് ഉണ്ടായിരുന്നു. തനി കുമ്പളങ്ങിക്കാരനാണല്ലോ ഫ്രാങ്കി. അതിനു വേണ്ടി കുമ്പളങ്ങിയിലെ ജീവിത രീതിയെല്ലാം മനസിലാക്കണമായിരുന്നു. വല വീശാനും വള്ളം തുഴയാനും പഠിച്ചു. അഭിനയത്തിനും ട്രെയിനിംഗ് തന്നു. പോത്തണ്ണനാണ് അഭിനയത്തിന്റെ കാര്യങ്ങള്‍ പറഞ്ഞു തന്നത്. നല്ല രസമായിരുന്നു ആ ദിവസങ്ങള്‍. ഞങ്ങളുടെ വീട്ടില്‍ നിന്ന് കുറച്ചു ദൂരമേയുള്ളൂ കുമ്പളങ്ങിയിലേക്ക്. മുന്‍പ് ഒന്ന് രണ്ടു തവണ പോയിട്ടുണ്ട്. സിനിമയിലേക്ക് തെരഞ്ഞെടുത്ത ശേഷം മിക്കവാറും ബസില്‍ കയറി അവിടേക്ക് പോകുമായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മാത്യു തോമസ് പങ്കുവെയ്ക്കുന്നു.
Post Your Comments