അസാധ്യമായ മെയ് വഴക്കം കൊണ്ട് ആരാധകരെ അമ്പരപ്പിച്ച നര്‍ത്തകിയാണ് നോറ ഫത്തേഹി. ബൊലിഉദിലെ ഈ ചൂടന്‍ താരത്തിന്റെ പുതിയ ചിത്രമായ ബാട്ല ഹൗസില്‍ ഒരു ഫയര്‍ ഡാന്‍സിലൂടെ പ്രേക്ഷക പ്രീതി വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ്. വന്‍ ആരാധക പ്രശംസയാണ് നൃത്തത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ തന്റെ ഡാന്‍സിനെക്കുറിച്ചു തുറന്ന് പറഞ്ഞിരിക്കുകയാണ് നോറ ഫത്തേഹി.
തന്റെ ഡാന്‍സുകള്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നതിനു കാരണം സെക്സ് അപ്പീല്‍ അല്ലെന്നും പെര്‍ഫോമന്‍സ് കണ്ടിട്ടാണെന്നും നോറ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘എന്റെ ഡാന്‍സിംഗ് സ്കില്‍ സിനിമാ ഇന്‍ഡസ്ട്രി തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. അവതരിപ്പിച്ച ഡാന്‍സുകളൊന്നും ഐറ്റം നമ്ബറുകളായി ഞാന്‍ കാണാറില്ല. കാരണം അവയെല്ലാം എന്റെ പെര്‍ഫോമന്‍സിനെ ആധാരമാക്കിയാണ് വരുന്നത്. അല്ലാതെ സെക്സ് അപ്പീല്‍ കണ്ടിട്ടല്ല. അവര്‍ കണക്കാക്കുന്നത് അത് ഞാനെങ്ങനെ അവതരിപ്പിക്കുന്നു എന്നുള്ളതാണ്. വളരെ സാഹസികമായാണ് ബാട്ല ഹൗസിലെ സാഖി എന്ന ഫയര്‍ ഡാന്‍സ് ചെയ്തത്. പാറിപ്പറക്കുന്ന തലമുടിയും വസ്ത്രങ്ങളുമെല്ലാം കോസ്റ്റിയൂമിന്റെ ഭാഗമായിരുന്നു. അല്‍പ്പം ശ്രദ്ധ തെറ്റിപ്പോയാല്‍ തീ പടരുമെന്ന അവസ്ഥയുണ്ടായിരുന്നു.’ നോറ പങ്കുവച്ചു
Post Your Comments