മോഹൻലാലിൻറെ ആദ്യ ചിത്രം ‘തിരനോട്ട’മാണെങ്കിലും ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ഫാസിൽ ചിത്രമാണ് മോഹൻലാലിനെ വെള്ളിത്തിരയിലെ ശ്രദ്ധേയ താരമാക്കിയത്ചി ചിത്രത്തിലെ നരേന്ദ്രൻ എന്ന മോഹന്‍ലാലിന്‍റെ പ്രതിനായക കഥാപാത്രം ശങ്കർ എന്ന നായക നടന്റെ ഇമേജിനെ പോലും മറികടക്കുന്നതായിരുന്നു. സിനിമയിലെ ഒരു ഫൈറ്റ് സീൻ എടുക്കുന്നതിന്റെ തലേദിവസം മോഹൻലാലിൻറെ കാൽ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിരുന്നു.
ഫാസിലിന്റെ ജീപ്പിലേക്ക് മോഹൻലാൽ സാഹസിക പ്രകടനം പോലെ ബൈക്ക് കൊണ്ട് ഇടിച്ചപ്പോഴാണ് മോഹൻലാലിന് പരിക്ക് പറ്റിയത്. അതോടെ പിറ്റേ ദിവസത്തെ ഫൈറ്റ് സീൻ മുടങ്ങിയേക്കുമെന്ന അണിയറപ്രവർത്തകരുടെ കണക്ക് കൂട്ടൽ തെറ്റിച്ചു കൊണ്ട് മോഹൻലാൽ ചിത്രത്തിലെ ഫൈറ്റ് രംഗമെടുക്കാൻ ചോര വാർന്ന കാലുമായി സെറ്റിലെത്തി. മോഹൻലാലിനെ കൊണ്ട് അധികം റിസ്ക് എടുപ്പിക്കാതെ ഫാസിൽ അന്നത്തെ പുതുമുഖ സംവിധായകൻ ഫാസില്‍ ആ ഫൈറ്റ് രംഗം അതിമനോഹരമായി ചിത്രീകരിച്ചു. 1980-ലാണ് നവോദയ അപ്പച്ചന്‍ നിര്‍മിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസിനെത്തുന്നത്, പൂര്‍ണ്ണമായും പുതു താരനിരയെ ഉള്‍പ്പെടുത്തി പറഞ്ഞ ചിത്രം ബോക്സോഫീസിലും വലിയ വിജയം നേടിയിരുന്നു. പ്രേം കൃഷ്ണന്‍ എന്ന നായക കഥാപാത്രത്തെ ശങ്കറും, പ്രഭ എന്ന നായിക കഥാപാത്രത്തെ പൂര്‍ണിമ ജയറാമുമാണ് അവതരിപ്പിച്ചത്. ഏഴുലക്ഷം മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഒരു കോടിയ്ക്കും മേലെ കളക്റ്റ് ചെയ്തിരുന്നു.
Post Your Comments