GeneralLatest NewsMollywood

അപ്രതീക്ഷിതമായാണ് അസുഖമാണെന്ന് തിരിച്ചറിഞ്ഞത്; ശ്രീലതയുടെ ഓർമകൾ പങ്കു വച്ച് ടിനി ടോം

മഹാരാജാസിൽ എല്ലാവർക്കും ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.

മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയമായിരുന്നു ഗായകൻ ബിജു നാരായണന്റെയും ശ്രീലതയുടെയുമെന്നു നടൻ ടിനി ടോം. കഴിഞ്ഞ ദിവസം ഗായകൻ ബിജു നാരായണയന്റെ ഭാര്യ ശ്രീലത അന്തരിച്ചിരുന്നു. ഒരേ കാലഘട്ടത്തിൽ എറണാകുളം മഹാരാജാസിൽ പഠിച്ചിരുന്നവരായിരുന്നു ശ്രീലതയും ബിജു നാരായണനും ടിനി ടോമും . ശ്രീലതയുടെ വേർപാട് ഒരുപാട് ദുഃഖിപ്പിക്കുന്നു. വലിയ വേദനയാണ് ഈ വിയോഗമെന്നു ടിനി ടോം പറയുന്നു.

ഒരേ കാലത്ത് മഹാരാജാസില്‍ പഠിച്ചതിന്റെയും അവരുടെ പ്രണയത്തിന്റെ ഹംസമായതിന്റെയും ഓര്‍മ്മകള്‍ ടിനി ടോം പങ്കുവയ്ക്കുന്നു. ബിജു നാരായണൻ ഗായകനായി തിളങ്ങി നിൽക്കുന്ന ക്യാമ്പസ് കാലത്ത് ബിജുവിന്റെ പാടാനു ശ്രീലതയെ അദ്ദേഹത്തോട് അടുപ്പിച്ചതെന്നു ‘ ടിനി ടോം പങ്കുവച്ചു

‘‘മഹാരാജാസിൽ എല്ലാവർക്കും ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. ബിജു ക്യാമ്പസ് തിരഞ്ഞെടുപ്പിലൊക്കെ മത്സരിച്ചിട്ടുണ്ട്. അവരുടെ പ്രണയത്തിൽ ഹംസമായി നടന്നിരുന്നത് ഞാനായിരുന്നു. ബിജുവും ശ്രീലതയും തമ്മിൽ ഇടയ്ക്കിടെ ചെറിയ പിണക്കങ്ങൾ ഉണ്ടാകും. അതൊക്കെ പറഞ്ഞു തീർക്കാനുള്ള ഉത്തരവാദിത്തം എനിക്കാകും. അന്നു മുതലുള്ള സൗഹൃദം ഇപ്പോഴും ഞങ്ങൾ തുടരുന്നു. ഇവരുടെ വിവാഹത്തിന് വീട്ടിൽ നിന്ന് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ടു വീട്ടുകാർക്കും പൂർണസമ്മതമായിരുന്നു. കോളേജ് ജീവിതത്തിനു ശേഷവും ഞങ്ങൾ തമ്മിലുള്ള സൗഹൃദം അതുപോലെ തന്നെ തുടർന്നു. ഞങ്ങൾ കുറച്ചു പേർ ഇപ്പോഴും അന്നത്തെ പോലെ തന്നെ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എല്ലാ ആഘോഷങ്ങളിലും ഞങ്ങൾ കുടുംബത്തോടൊപ്പം കൂടാറുണ്ട്. എന്റെ ബന്ധുക്കളെക്കാൾ എന്റെയൊപ്പം നിന്നിട്ടുള്ളവരാണ് ബിജുവും ശ്രീലതയും. അവരുടെ കുടുംബവുമായി അത്ര ബന്ധമുണ്ട് ഞങ്ങൾക്ക്. ബിജുവിന്റെ മകനും എന്റെ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.’’ ടിനി ടോം പറഞ്ഞു.

read also: 519 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു; കവളപ്പാറയ്ക്ക് കൈത്താങ്ങുമായി ചലച്ചിത്ര താരങ്ങളും

”അപ്രതീക്ഷിതമായാണ് ശ്രീലതയ്ക്ക് അസുഖമാണെന്ന് തിരിച്ചറിഞ്ഞതെന്ന് ടിനി ടോം പറയുന്നു. ശ്രീലതയ്ക്ക് വെറുതെയൊരു ചുമ വന്നതാണ്. മറ്റു രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, പരിശോധിച്ചപ്പോഴാണ് ക്യാൻസർ അതിന്റെ അവസാന സ്റ്റേജിലാണെന്ന് തിരിച്ചറിയുന്നത്. ശ്രീലത ആശുപത്രിയിൽ കിടക്കുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിന്റെ ഭാഗമായിട്ടാണ് ഞാൻ അവിടെയെത്തിയത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഞാൻ പോയി കണ്ടിരുന്നു. കുറച്ചു സമയം അടുത്തിരുന്നു. അധിക നേരം ആ വേദന കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല ”ടിനി ടോം പങ്കുവച്ചു

കടപ്പാട്: മനോരമ

shortlink

Related Articles

Post Your Comments


Back to top button