GeneralLatest NewsMollywood

മണിച്ചേട്ടൻ ഈ അവസരത്തിൽ ഉണ്ടായിന്നുവെങ്കിൽ; രാമകൃഷ്ണന്‍ പറയുന്നു

ആഗസ്റ്റ് 15 ന് ഈ വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും നേരിട്ടെത്തിക്കും

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ അച്ഛന്റെ പേരില്‍ ആരംഭിച്ച സ്മാരക കലാഗൃഹം പ്രളയക്കെടുതിയാല്‍ ജീവിതം ദുഷ്‌കരമായ നിലമ്പൂരിലേക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ്. കലാഭവന്‍ മണി ഇപ്പോഴും ജീവിച്ചിക്കുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് അത് അത് വലിയ ആശ്വാസമായിരുന്നനെ എന്നും കലാഗൃഹത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഒരു ലക്ഷം രൂപയോളം സമാഹരിച്ചുവെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റ്‌ പൂര്‍ണ്ണ രൂപം

നിലയ്ക്കുന്നില്ല ഒരിക്കലും ഈ മണിനാദം….കലാഭവൻ മണി തങ്ങളുടെ പിതാവായ രാമന്റെ സ്മരണാർത്ഥം സ്ഥാപിച്ച രാമൻ സ്മാരക കലാഗൃഹത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നു. ചെറിയ ഒരു തുകയ്ക്കായി സമാഹരണം തുടങ്ങിയത് എല്ലാവരുടെയും സഹകരണം കൊണ്ട് ഒരു ലക്ഷം രൂപയിലേക്ക് എത്തി.നിലമ്പൂരിലെ ക്യാമ്പിലേക്ക് നേരിട്ട് വിളിച്ച് ആവശ്യവസ്തുക്കളെ കുറിച്ച് ചോദിച്ചറിയുകയും ഇന്നലെ എറണാകുളത്തു നിന്ന് അവർ പറഞ്ഞതനുസരിച്ചുള്ള പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്തു. ആഗസ്റ്റ് 15 ന് ഈ വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും നേരിട്ടെത്തിക്കും.’…

കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ പ്രളയ ദുരിതം നേരിട്ടനുഭവിച്ചതുകൊണ്ട് തന്നെ ദുരിതങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. കഴിഞ്ഞ പ്രളയത്തിൽ വടക്കുനിന്നു ധാരാളം സുഹൃത്തുക്കൾ സഹായ ഹസ്തവുമായി വന്നിരുന്നു. അവരെയെല്ലാം ഈ നിമിഷം നന്ദിയോടെ ഓർക്കുന്നു. മണിച്ചേട്ടൻ ഈ അവസരത്തിൽ ഉണ്ടായിന്നുവെങ്കിൽ കുറച്ചൊന്നുമല്ല ജനങ്ങൾക്ക് ആശ്വാസമാകുമായിരുന്നത്.എന്നെ സംബന്ധിച്ചിടത്തോളം “അണ്ണാറ കണ്ണന് തന്നാലായത് ” എന്നു മാത്രമെ പറയാൻ സാധിക്കുകയുള്ളൂ….. ഇത്രയും വലിയ ദുരന്തഭൂമിയിലേക്ക് ഇതൊന്നും ഒന്നും ആകില്ല എന്നറിയാം. ..

ഇത് ഇവിടെ പറയുന്നത് ഒരു പരസ്യത്തിനു വേണ്ടിയല്ല. ഇത്തരം കലാ സ്ഥാപനങ്ങളിൽ നിന്നും കലാകാരന്മാരിൽ നിന്നും തുടർന്നും സഹായഹസ്തങ്ങൾ ഉണ്ടാവേണ്ടത് ആവശ്യമാണ്. സഹോദര്യത്തിന്റെ .. നന്മയുടെ … കരുണയുടെ മനസ്സാണ് നമുക്ക് ഉണ്ടാകേണ്ടത്.’…. മണി ചേട്ടൻ സ്ഥാപിച്ച രാമൻ സ്മാരക കലാഗൃഹം അതിനായി കൈകോർക്കുകയാണ്. … ഈ തുക സമാഹരിക്കാൻ നിരവധി ശിഷ്യരും രക്ഷിതാക്കളും സ്വദേശത്തും വിദേശത്തുമുള്ള ധാരാളം സുഹൃത്തുക്കളും പങ്കാളികളായിട്ടുണ്ട്. ഈ അവസരത്തിൽ ആരുടെയും പേരുകൾ പരാമർശിക്കുന്നില്ല.,…

എല്ലാവരെയും നന്ദിയോടെ ഓർത്തുകൊണ്ട് നിങ്ങളുടെയെല്ലാം പ്രതിനിധികളായി നാളെ നിലമ്പൂരിലെ ക്യാമ്പിലേക്ക് യാത്രയാവുകയാണ്….. മണിച്ചേട്ടൻ ഇന്നും ജനഹൃദയങ്ങളിൽ ഉണ്ട്.,.നാളത്തെ യാത്രയിൽ മണി ചേട്ടന്റെ അനുഗ്രഹം ഉണ്ടാകും എന്ന പ്രതീക്ഷയോടെ..,.. ഉറ്റവരും ഉടയവരും നഷ്ടപെട്ടവരുടെ മുൻപിലേക്ക് നീറുന്ന മനസ്സോടെ ….നിലയ്ക്കുന്നില്ല ഒരിക്കലും ഈ മണിനാദം

shortlink

Related Articles

Post Your Comments


Back to top button