പ്രളയ ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കയ്യഴിഞ്ഞ് സഹായങ്ങള്‍ നല്കാന് മുന്നിട്ടിറങ്ങിയ തിരുവനന്തപുരം കോര്പറേഷന് മേയര്‍ വി.കെ പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകന് അരുണ്‍ ഗോപി.
വടക്കന്‍ കേരളത്തിലാണ് പ്രളയക്കെടുതി രൂക്ഷമായത്. അതിന്റെ ആദ്യ ദിനങ്ങളില്‍ തെക്കന്‍ കേരളത്തില്‍ നിന്നും വേണ്ടത്ര സഹായങ്ങള്‍ എത്തുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് നാല്പതോളം ലോഡ് നിറയെ അവശ്യവസ്തുക്കള്‍ എത്തിച്ചു നല്കിയ തിരുവനന്തപുരം മേയര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള അരുണ്‍ ഗോപിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.
അരുണ്‍ ഗോപിയുടെ പോസ്റ്റ്
സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നില്ക്കുന്നതില്! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നതില്‍! തെങ്ങും തെക്കനും ചതിക്കില്ല.!
Post Your Comments