മലയാള സിനിമയിലെ സൂപ്പര്‍ താര ഇമേജില്‍ വളരെ വേഗം നടന്നടുത്ത നടനാണ് ടോവിനോ തോമസ്, അഞ്ച് സിനിമകള്‍ക്കുള്ളില്‍ തന്നെ ടോവിനോ സൂപ്പര്‍ താര നിരയിലേക്ക് ചുവടുവെച്ചു. സൂപ്പര്‍ താര പരിവേഷത്തിനപ്പുറം നല്ല കഥാപാത്രങ്ങളായി നല്ല സിനിമയില്‍ അടയാളപ്പെടുന്നതും ടോവിനോയെ ആരാധകരുടെ പ്രിയതാരമാക്കി,വലിയ ഗ്യാപ് ഇല്ലാതെ തുടരെ തുടരെ സിനിമകള്‍ ചെയ്യുന്ന നടനെന്ന നിലയില്‍ ടോവിനോയ്ക്ക് പ്രേക്ഷകരോട് പറയാനുള്ളത് ഇതാണ്
“മൂന്ന് വര്‍ഷം കൊണ്ട് ഇരുപത് സിനിമയില്‍ ഞാന്‍ അഭിനയിച്ചു. ഇത് പലതരത്തിലും പല വിഭാഗത്തിലും പെട്ട സിനിമകളായിരുന്നു. ‘ലൂസിഫര്‍’ എന്റെ ആദ്യ സിനിമയാണോ എന്ന് ചോദിച്ച എത്രയോ പേരുണ്ട്. ടോവിനോ എന്ന നടനെ അവര്‍ ആദ്യം ശ്രദ്ധിക്കുന്നത് ലൂസിഫറിലാണ്. ‘ലൂക്ക’ കണ്ട എത്രയോപേര്‍ എന്നോട് പ്രണയം നന്നായി അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞു. അതിനു ശേഷമാണ് അവരില്‍ പലരും ‘മായനദി’ കണ്ടത്.
“എന്നെ പിന്തുടരുന്നവര് എന്റെ ആരാധകരൊന്നുമല്ല. എന്നെ സ്നേഹിക്കുന്നവരെന്നു അവരെ വിളിക്കാം. ‘ലൂസിഫര്‍’, ‘ലൂക്ക’, ‘ഓസ്കാര്‍’, ‘വൈറസ്’, ‘ഉയരെ’ പോലെയുള്ള സിനിമകള്‍ കണ്ടത് എന്നെ ഇതുവരെ ശ്രദ്ധിക്കാത്ത പ്രേക്ഷകര്‍ കൂടിയാണ്. വലിയ സിനിമകളുമായി ചേര്‍ന്ന് നില്ക്കുമ്പോള് സ്വാഭാവികമായും ശ്രദ്ധിക്കപ്പെടും. ഞാന്‍ ഇതുവരെ ചെയ്ത 31 ചിത്രങ്ങളില്‍ പത്തൊന്‍പതെണ്ണവും പുതിയ സംവിധായകര്‍ക്കൊപ്പമാണ്”. മനോരമ ദിനപത്രത്തിലെ ഞായറാഴ്ചയ്ക്ക് നല്കിയ അഭിമുഖത്തില്‍ ടോവിനോ വ്യക്തമാക്കുന്നു.
Post Your Comments