BollywoodGeneralLatest NewsTV Shows

മകളെ ഉപദ്രവിച്ചു; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത

നാല് മണിക്കൂറോളം അഭിനവിനെ ചോദ്യം ചെയ്തെങ്കിലും അയാള്‍ കുറ്റം എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍

മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പരാതിയുമായി നടി ശ്വേത തിവാരി രംഗത്ത്. ഭര്‍ത്താവ് അഭിനവ് കോലിക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ് ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത.

ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ അഭിനവ് മര്‍ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നുമാണ് പരാതി. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ശ്വേതയുടെ മകള്‍ പാലക്. തന്റെ മകളെ മോഡലിങ് ചിത്രങ്ങളുടെ പേരില്‍ അധിക്ഷേപിക്കുകയാണെന്നും പരിഹസിക്കുകയാണെന്നും ശ്വേത പറയുന്നു. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നുണ്ട്.

പരാതിയേ തുടര്‍ന്ന് നാല് മണിക്കൂറോളം അഭിനവിനെ ചോദ്യം ചെയ്തെങ്കിലും അയാള്‍ കുറ്റം എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍

shortlink

Post Your Comments


Back to top button