GeneralLatest NewsMollywood

അവന് ഈ വേഷം കൊടുത്ത് അവനെ നശിപ്പിക്കണം എന്ന് ആരും കരുതില്ല; അജു വർഗീസ്

ആ സിനിമയ്ക്ക് എന്തെങ്കിലും ഒരു ഗുണം കിട്ടുമെന്നുള്ളതുകൊണ്ടാകുമല്ലോ എന്നെ വിളിക്കുന്നത്.

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ താരമാണ് അജു വര്‍ഗ്ഗീസ്. നടനില്‍ നിന്നും നിര്‍മ്മാതാവ് കൂടുമാറിയിരിക്കുകയാണ് താരം. നയന്‍താരയും നിവിന്‍ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലവ് ആക്‌ഷൻ ഡ്രാമയുടെ നിര്‍മ്മാതാവ് അജു വര്‍ഗീസാണ്. ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏകദേശം 2 വർഷത്തിന് മേലെയായി. അതുകൊണ്ട് തന്നെ ചെറിയ ചെറിയ വേഷങ്ങള്‍ മാത്രമാണ് അജു ഇപ്പോള്‍ സ്വീകരിക്കുന്നത്. അതിനെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

”നിർമാതാവ് എന്ന നിലയിൽ കുറച്ചുകൂടി സമയം ഈ സിനിമയ്ക്ക് വേണ്ടി ചിലവഴിക്കണമല്ലോ. അങ്ങനെ വന്നപ്പോൾ ചെറിയ റോളുകൾ മാത്രമാണ് കൂടുതൽ കമ്മിറ്റ് ചെയ്തത്. മുഴുനീള വേഷങ്ങൾ ചെയ്യുന്നതിൽ കുറവുണ്ടായി. ആദ്യം നോക്കുന്നത് വിളിക്കുന്ന വ്യക്തിയുമായുള്ള ബന്ധമാണ്. ഒരാൾ ഇങ്ങോട്ട് വിളിച്ച് സിനിമ തരുമ്പോൾ അയാൾ ഒരിക്കലും നമ്മളെ ദ്രോഹിക്കാനായിരിക്കില്ലല്ലോ. നമുക്കൊരു ദോഷം വരണമെന്ന് ആഗ്രഹിക്കുന്നവരും ആയിരിക്കില്ല. അവന് ഈ വേഷം കൊടുത്ത് അവനെ നശിപ്പിക്കണം എന്ന് ആരും കരുതില്ല. ഇതെല്ലാം ഒരു കൊടുക്കൽ വാങ്ങലായിട്ടാണ് ഞാൻ കാണുന്നത്. ആ സിനിമയ്ക്ക് എന്തെങ്കിലും ഒരു ഗുണം കിട്ടുമെന്നുള്ളതുകൊണ്ടാകുമല്ലോ എന്നെ വിളിക്കുന്നത്.

പിന്നെ ഡേറ്റ് ഇല്ലാതെ വരുമ്പോൾ മാത്രമാണ് പ്രശ്നം. അപ്പോഴും ഞാൻ പറയും ഒന്നോ രണ്ടോ ദിവസത്തേക്ക് അഡ്ജസ്റ്റ് ചെയ്യാമെന്ന്. അങ്ങനെ ചെയ്ത ചിത്രങ്ങളാണ് വിജയ് സൂപ്പറും പൗർണമിയും മധുരരാജയും. സ്ക്രിപ്റ്റ് ചോദിക്കാറില്ല. റോളെന്താണ് എന്ന് മാത്രം ചോദിക്കും. അത് എന്റെ രൂപത്തിൽ എന്തെങ്കിവും വ്യത്യാസം വരുത്താൻ വേണ്ടി മാത്രമാണ് ചോദിക്കുന്നത്.” അജു പറഞ്ഞു

കമല എന്ന ചിത്രത്തില്‍ നായകനാകാനുള്ള ഒരുക്കത്തിലാണ് അജു.

shortlink

Related Articles

Post Your Comments


Back to top button