ഇന്ദ്രന്‍സ് എന്ന നടന്‍ ലോക സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ താരത്തിന്റെ എളിമയുടെ മഹത്വത്തെക്കുറിച്ചാണ് എല്ലാവരും വാചാലാരാകുന്നത്, ഷാന്‍ഹായ് ചലച്ചിത്ര മേളയില്‍ ഇന്ദ്രന്‍സ് അഭിനയിച്ച ‘വെയില്‍ മരങ്ങള്‍’ അംഗീകരിക്കപ്പെട്ടതോടെ ഇന്ദ്രന്‍സിനു സൂപ്പര്‍ താര ഇമേജാണ് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്, റെഡ് കാര്‍പ്പറ്റിലൂടെ സ്യൂട്ടിട്ട് നീങ്ങിയ ആ ചെറിയ മനുഷ്യനൊപ്പം പ്രേക്ഷക സമൂഹം വലിയ ആവേശത്തോടെ കൈകോര്‍ത്തു, ഷാന്‍ഹായ് ചലച്ചിത്ര മേളയുടെ ഭാഗമായി ചൈനയില്‍ പോയ അനുഭവത്തെക്കുറിച്ചു ഒരു പ്രമുഖ മാഗസിനില്‍ തുറന്നു സംസാരിക്കുകയാണ് ഇന്ദ്രന്‍സ്.
” ‘വെയില്‍ മരങ്ങള്‍’ ഷാന്‍ഹായ് ഫിലിം ഫെസ്റ്റിവെലിന്റെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത് കൊണ്ട് എനിക്ക് ചൈനയില്‍ പോകാനും രണ്ടാഴ്ച അവിടെ താമസിക്കാനും കഴിഞ്ഞു. അതൊരു നല്ല അനുഭവമായിരുന്നു. ചാനലിലൂടെ നമ്മള്‍ കണ്ടിട്ടുള്ള റെഡ് കാര്‍പ്പറ്റിലൂടെ സ്യൂട്ടിട്ട് നടന്നു. നടക്കുമ്പോള്‍ നടപ്പിന്റെ താളം തെറ്റി വീണു പോകുമോ? എന്നായിരുന്നു ഭയം. ഒരു വശത്ത് മുഴുവന്‍ ക്യാമറകള്‍ നിരന്നു നില്‍ക്കുകയാണ്. ബലം പിടിച്ചു നില്‍ക്കുമ്പോള്‍ കാലുകള്‍ കോടിപ്പോകും. കൂടെക്കൊണ്ടു പോകുന്നവരാണെങ്കില്‍ നല്ല വെളുത്ത് തടിയുള്ളവരൊക്കെയാണ്. അവര്‍ക്കിടയില്‍ പൊടിക്കുപ്പി പോലെ ഞാനും. ആരോ ചെയ്ത ഭാഗ്യം, പോകാന്‍ നേരം അനിയന്മാര്‍ എനിക്ക് ചേരുന്ന ഒരു കോട്ട് തയ്ച്ചു തന്നു. കാരണം റെഡിമെയ്ഡ് ഇടാന്‍ പറ്റില്ല എന്റെ ഷോള്‍ഡറിന്റെ സ്ഥിതി അതാണ്. സിനിമകളില്‍ കാര്യസ്ഥന്റെ റോള്‍ പോലും കിട്ടാറില്ല, കാരണം തോളില്‍ തോര്‍ത്തിട്ടാല്‍ താഴെ പോകും. ഇന്ദ്രന്‍സ് ചിരിയോടെ പങ്കുവയ്ക്കുന്നു.
Post Your Comments