മകളെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം പ്രമുഖ സീരിയല്‍ താരം ആത്മഹത്യ ചെയ്തു. മാറാത്തി ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന നടി പദ്ന്യായാണ് ആത്മഹത്യ ചെയ്തത്. പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ കൊന്ന ശേഷമാണ് താരം തൂങ്ങി മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ നിന്ന് തിരിച്ചെത്തിയ ഭര്‍ത്താവ് പ്രശാന്ത് പ്രദ്ന്യയെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. മകളെ ശ്വാസം മുട്ടിച്ചു കൊന്നതിന് ശേഷം പ്രദ്ന്യ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ശ്രുതി.
കുറച്ച് കാലങ്ങളായി സീരിയല്‍ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. ഭര്‍ത്താവിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായതിനാലും സീരിയല്‍ രംഗത്ത് അവസരം കുറഞ്ഞത് കൊണ്ട് വിഷാദത്തിലായിരുന്നു പദ്ന്യാ.
സാമ്പത്തിക പ്രശ്നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. പ്രദ്ന്യയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അതിലെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
Post Your Comments