പരസ്യകരാര്‍ ലംഘനത്തിനെതിരെ നല്‍കിയ കേസില്‍ യുവനടി ഐശ്വര്യലക്ഷ്മി ഇരിങ്ങാലക്കുട കോടതിയിലെത്തി.
കരാര്‍ കഴിഞ്ഞതിനുശേഷവും കമ്പനിക്കാര്‍ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ താരം നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ഇരിങ്ങാലക്കുട അഡീ. സബ് കോടതിയില്‍ ഹാജരായത്.
വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പമാണ് ഐശ്വര്യ കോടതിയിലെത്തിയത്. ചര്‍ച്ചയില്‍ വിഷയം രമ്യമായി പരിഹരിച്ചു.
Post Your Comments