ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ച് ഷാഫി സംവിധാനം ചെയ്ത ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘കല്യാണരാമന്’, 2002-ല്‍ പുറത്തിറങ്ങിയ ചിത്രം ദിലീപ് എന്ന നടനെ ജനപ്രിയ താരമാക്കിയതില്‍ മുഖ്യ പങ്കുവഹിച്ച സിനിമയായിരുന്നു. ‘കല്യാണരാമന്’ എന്ന സിനിമയുടെ വിജയ രഹസ്യത്തെക്കുറിച്ചും പ്രേക്ഷകര്‍ക്ക് അറിയാത്ത ചിത്രത്തിന്റെ അണിയറ വിശേഷങ്ങളെക്കുറിച്ചും ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ വീണ്ടും പങ്കുവയ്ക്കുകയാണ്.
“ഈ സിനിമ ആലോചിച്ചു തുടങ്ങിയപ്പോള്‍ ആദ്യം രാമന്‍കുട്ടി എന്ന കഥാപാത്രത്തിന് പകരം നായികയെ വെച്ചാണ് ചിന്തിച്ചത്. നായികയും കുടുംബവും കേറ്ററിങ്ങിനായി നായകന്റെ വീട്ടില്‍ വരുന്നു. പക്ഷെ പിന്നീട് അത് മാറ്റി നായകനാക്കി, നായകനൊപ്പം പോഞ്ഞിക്കരയെ പോലെ കുറച്ചു കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി സംഭവം കളറാക്കി. തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമയില്‍ വില്ലന്‍ വേണ്ട എന്ന് സന്തോഷം മാത്രം നിറഞ്ഞ സിനിമ വിധിയാണ് സിനിമയിലെ വില്ലന്‍.
‘കല്യാണരാമന്’ സിനിമയുടെ ആകെയുള്ള കണ്ഫ്യൂഷന് ആ ലൊക്കേഷനായിരുന്നു. സിനിമ നടക്കുന്നത് പൂര്‍ണ്ണമായും ഒരു കല്യാണ വീട്ടിലാണ്. ഒരേ സ്ഥലം പ്രേക്ഷകരുടെ മനസ്സില്‍ ഡ്രൈ ഫീല്‍ ഉണ്ടാക്കുമോ എന്നൊരാശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് ഓരോ സീനിലും ഒരു കോമഡിയെങ്കിലും കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ട്. ആ ലൊക്കേഷന്‍ സംവിധായകനും നടനുമായ ലാലിന്റെ വീടാണ്. അന്ന് ആ വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ല, മുറ്റത്ത് കല്യാണ പന്തല്‍ സെറ്റിട്ടു. കല്യാണ രാമന് ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ടെങ്കില്‍ അതിന്റെ അവകാശികള്‍ സംവിധായകന് ഷാഫി ഉള്‍പ്പടെയുള്ള ആ നല്ല ടീമാണ്.”
Post Your Comments