വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന യുവതാരമാണ് ടൊവീനോ തോമസ്. ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങളിറങ്ങുമ്പോൾ ആരാധകരോട് ചിത്രം കാണാൻ പറയാൻ ചമ്മലുണ്ടോ? എന്ന ചോദ്യത്തിന് നടന് ടൊവീനോയുടെ മറുപടി ചര്‍ച്ചയാകുന്നു ”നല്ല പണിയെടുത്തിട്ടാണ് പടമിറക്കുന്നത്. അല്ലാതെ ഓസിനല്ല, എല്ലാ പടത്തിനും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ട്”, എന്നാണു ആരാധകന് താരത്തിന്റെ മറുപടി.
പുതിയ ചിത്രം കൽക്കിയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടി സംയുക്ത മേനോനൊപ്പം ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവീനോ. സിനിമയിലെ റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ എന്തായിരിക്കും സംസാരിച്ചുകൊണ്ടിരിക്കുക എന്ന ചോദ്യവും ചിരി നിറച്ചു. എപ്പോഴാണ് കട്ട് പറയുക, ഇന്നുച്ചക്ക് ചിക്കനാണോ തുടങ്ങിയ കാര്യങ്ങളായിരിക്കും സംസാരിക്കുകയെന്നാണ് ഇരുവരും പറഞ്ഞത്.
Post Your Comments