BollywoodGeneralLatest News

‘എന്റെ സ്വപ്‌നങ്ങളിലെ പുരുഷന്‍’ ; വിവാഹം കഴിഞ്ഞുവെന്ന് നടിയുടെ വെളിപ്പെടുത്തല്‍

ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും ചടങ്ങുകള്‍ നടന്നുവെന്നും രാഖി പറയുന്നു

ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത് വിവാഹിതയായി. വിവാഹവാര്‍ത്ത രാഖി തന്നെയാണ് ഞായറാഴ്ച്ച പുറത്തു വിട്ടത്.

യുകെയില്‍ ബിസിനസ്മാനായ റിതേഷാണ് രാഖിയുടെ വരന്‍. മുംബൈയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ജൂലൈ 28നായിരുന്നു വിവാഹം. ഇതിനെക്കുറിച്ച് രാഖിയുടെ വാക്കുകള്‍ ഇങ്ങനെ..

‘ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. എന്റെ ആരാധകനെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്. എന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന എന്റെ ആരാധകനെ. ദിവസേന നൂറു കണക്കിന് ആരാധകര്‍ എനിക്ക് സന്ദേശങ്ങളയയ്ക്കാറുണ്ട്. എന്നാല്‍ ഒരു ദിവസം ഞാന്‍ വളരെ സങ്കടപ്പെട്ടിരിക്കുമ്പോള്‍ എനിക്കൊരു മെസേജ് വന്നു. എന്താണ് വിഷമിച്ചിരിക്കുന്നത്? എനിക്കത്ഭുതമായി എങ്ങനെ മനസിലായെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്. നിങ്ങളുടെ മനസും എനിക്കറിയാന്‍ കഴിയാറുണ്ട്. അന്ന് ഞാന്‍ അറിഞ്ഞു. അദ്ദേഹത്തെ തന്നെ വിവാഹം ചെയ്യുമെന്ന്.’ നാല്‍പ്പതുകാരിയായ രാഖി പറയുന്നു.

ജോലിയെ ബാധിക്കും എന്ന സംശയം ഉള്ളത് കൊണ്ടാണ് വിവാഹം രഹസ്യമാക്കി വച്ചതെന്നും താരം പറയുന്നു. ”ഞാന്‍ ഐറ്റം നമ്പറുകളാണ് പൊതുവെ ചെയ്യാറുള്ളത്. വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തറിയുമ്പോള്‍ ജോലിയെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴുമറിയില്ല. എന്നാലും ഞാനത് വക വെയ്ക്കുന്നില്ല. കാരണം ഏറ്റവും സന്തുഷ്ടയായ സ്ത്രീയാണ് ഞാനിന്ന്. എന്റെ സ്വപ്‌നങ്ങളിലെ പുരുഷനെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്.”

ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും ചടങ്ങുകള്‍ നടന്നുവെന്നും രാഖി പറയുന്നു. തത്ക്കാലം ഭര്‍ത്താവിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടു വരുന്നില്ലെന്നും 2020ലേ തനിക്ക് കുട്ടികള്‍ വേണ്ടൂവെന്നും രാഖി വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button