
നികുതിവെട്ടിപ്പ് നടത്തിയെന്ന കേസില്‍ തമിഴ നടനും അഭിനേതാക്കളുടെ സംഘടനയായ നടികര്‍ തിലകത്തിന്റെ പ്രസിഡന്റുമായ വിശാലിനെതിരേ ജാമ്യമില്ലാ അറസ്റ്റു വാറണ്ട്. നിര്‍മാണ കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളത്തില്‍ നിന്നും ആദായ നികുതിയിനത്തിൽ പണം പിടിച്ചിട്ടും അതൊന്നും അടച്ചില്ല എന്നതാണ് കേസില്‍ എഗ്മോര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പരാതിയുമായി ബന്ധപ്പെട്ട് 2007ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന് ഹാജരാകേണ്ടതായിരുന്നെന്നും എന്നാല്‍ വിചാരണയ്ക്ക് വിശാല്‍ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്.
കോടതിയില്‍ ഹാജരാകണമെന്നു കാണിച്ചുള്ള സമന്‍സ് ലഭിച്ചിരുന്നില്ലെന്നാണ് വിശാലിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ സമന്‍സ് ലഭിക്കാതെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷ എങ്ങനെ സമര്‍പ്പിച്ചുവെന്ന് എതിര്‍ഭാഗം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. വിശാല്‍ എത്താതിരുന്നതിനാല്‍ വിചാരണ ഓഗസ്റ്റ് 28ലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments