ബാലതാരമായി വെള്ളിത്തിരയിലെയ്ക്ക് എത്തിയ താരങ്ങളില്‍ പലരും ഇന്ന് നായികമാരാണ്. അക്കൂട്ടത്തിലെയ്ക്ക് ഒരാള്‍ കൂടി എത്തുകയാണ്. വിവാഹിതരുടെ പ്രണയം പ്രമേയമായി എത്തി, ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച ‘കഭി അൽവിദാ നാ കഹ്ന’ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെയും പ്രീതി സിന്റയുടെയും മകനായെത്തിയ കുസൃതിക്കുട്ടിയേ ഓര്‍മ്മയില്ലേ. കരൺ ജോഹർ ചിത്രത്തിലെ ഈ താരം ഇനി നായിക.
പഞ്ചാബി സിനിമ നിർമാതാവായ ഇക്ബാൽ ചന്നയുടെയും ടെലിവിഷൻ താരമായ കുൽബീർ കൗറിന്റെയും മകളായ അഹ്സാസ് ചന്നയാണ് ആൺകുട്ടിയായി വേഷമിട്ടത്. നാലാം വയസിൽ
2004 ൽ ‘വാസ്തുശാസ്ത്ര’ എന്ന ചിത്രത്തിൽ സുസ്മിത സെന്നിന്റെ മകനായിട്ടായിരുന്നു അഹ്സാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘കഭി അല്‍ വിദ നാ കെഹ്ന’, ‘മൈ ഫ്രണ്ട് ഗണേശ’, ‘ഫൂൻക്’ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ അഹ്സാസ് പിന്നീട് ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു.
Post Your Comments