കൊയിലാണ്ടിക്കാർക്ക് സുപരിചിതനായ ഒരു കലാകാരനാണ് യേശുദാസ്. മനോഹരമായ ശബ്ദം കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച ഈ ഗായകന്‍ ഹൃദയസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇപ്പോള്‍. ശസ്ത്രക്രിയ അനിവാര്യമായ സാഹചര്യത്തിൽ പ്രിയ ഗായകന് വേണ്ടി ചികിത്സാനിധി രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാർ. ഇത് സംബന്ധിച്ച് പ്രസൂൺ കിരൺ എന്ന യുവാവ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
ഫെയ്സ്ബുക് കുറിപ്പ് വായിക്കാം
കൊയിലാണ്ടി യേശുദാസ് എന്ന ഈ മനുഷ്യന്റെ ശബ്ദത്തോടുള്ള ഇഷ്ടത്തെ, എളുപ്പം കുറിച്ച് വയ്ക്കാവുന്ന ഒന്നല്ല. ചെങ്ങന്നൂർ ശ്രീകുമാറിന്റെ ഓൾഡ് ഈസ് ഗോൾഡ് എന്ന പഴയകാല സിനിമാ ഗാനങ്ങൾ കോർത്ത ഗാനമേളയുടെ ഏറ്റവും മുൻപിൽ ചെന്നിരുന്നാൽ പൊതിയുന്ന ആ ഉന്മാദശബ്ദത്തിന്റെ ലഹരിയോട് ചേർത്ത് വയ്ക്കാനും ഏറെയൊന്നുമില്ല.
കിഷോർ കുമാർ ഗാനങ്ങളെ ഒരു പൂവിറുക്കുന്ന ലാഘവത്വത്തോടെ ഏറ്റവും അലസമായി ഏറ്റവും മനോഹരമായി പാടിതീർക്കുമ്പോൾ അതിശയം മാത്രമാവും ബാക്കി. എങ്ങനെ പാടാനാവുന്നു ഇത്രമേൽ ലളിതവും തീവ്രവുമായെന്ന ആലോചനയ്ക്ക് പോലും ഈ മനുഷ്യൻ പിടി തരില്ല. (ഒരു കല്യാണവീട്ടിൽ നിന്നും 2015 ൽ മൊബൈലിൽ പകർത്തിയ വിഡിയോ)
പ്രിയ ഗായകൻ കൊയിലാണ്ടി യേശുദാസിന് ഹൃദയ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കയാണ്. ചികിത്സാ നിധിയിലേക്ക് കഴിയാവുന്ന സംഭാവന ചെയ്യാം. അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ചുവടെ;
Account number 0757053000004809
IFSC code SIBL0000757
South Indian Bank
Koyilandy Branch
Branch address- City Bazar shopping mall
Kannur road, Koyilandy
Post Your Comments