മോശം പരാമര്‍ശം നടത്തിയ നടനെതിരെ പ്രതികരണവുമായി നടി മഹീറ ഖാന്. പാക്കിസ്ഥാന് ടെലിവിഷന്‍ നടന് ഫിര്‍ദൗസ് ജമാല്‍ മഹിറാ ഖാന്റെ പ്രായത്തില്‍ നായികവേഷം അഭിനയിക്കാന്‍ കഴിയില്ലെന്ന് വിമര്‍ശിച്ചിരുന്നു. .സാധാരണ കഴിവുകള്‍ മാത്രമുള്ള നടിയാണ് മഹിറ ഖാനെന്നും ഫിര്‍ദൗസ് ജമാല്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ നിരവധി നടിമാര്‍ പ്രതികരിച്ചിരുന്നു. താന്‍ ആവശ്യപ്പെടാതെയും തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ മഹീറ ജമാലിന് നല്കിയ മറുപടി വാക്കുകള്‍ ഇങ്ങനെ..
”നമ്മള് വര്‍ത്തമാനകാലത്താണ്. നമ്മള് എന്തു ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്നതാണ് നമ്മൂടെ ഭാവി. എന്നെ പിന്തുണച്ച് രംഗത്ത് വന്നവര്‍ക്ക് നന്ദി. ഞാന്‍ ആവശ്യപ്പെടാതെ തന്നെ പിന്തുണച്ചത് വലിയ കാര്യമാണ്. ഒരു കലാകാരിയെന്ന നിലയില്‍ ഞാന്‍ എന്റെ ഇന്‍ഡസ്ട്രിയില്‍ അഭിമാനിക്കുന്നു. എന്നെപ്പോലുള്ളവര്‍ക്ക് വഴി തുറന്നുതന്ന മുതിര്‍ന്ന കലാകാരന്മാരോട് നന്ദിയുണ്ട്. എന്നെക്കുറിച്ചും എനിക്ക് അഭിമാനമുണ്ട്. എന്താണ് ശരിയാണ് എന്ന് വിചാരിച്ചത് എന്നതാണ് ഞാന്‍ ചെയ്തത് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചിന്തകള്‍ക്കനുസരിച്ച് ഞാന്‍ മാറിയിട്ടില്ല. അതുതന്നെയാണ് ഞാന്‍ തുടരാനും തീരുമാനിച്ചിരിക്കുന്നത്- മഹിറ ഖാന് പറയുന്നു.
വെറുപ്പിന് പകരം നമുക്ക് സ്നേഹം തെരഞ്ഞെടുക്കാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് നമുക്ക് സഹിഷ്ണുതയോടെ നില്ക്കാം. നമുക്ക് ആള്‍ക്കാരുടെ മനോഭാവത്തോട് പോരാടാം. വിജയിച്ച ഒരു സ്ത്രീയെ പേടിക്കുന്നതിനെതിരെ പോരാടാം”- മഹിറ ഖാന് പറയുന്നു.
Post Your Comments