BollywoodGeneral

ഇത് മര്യാദയല്ല, എല്ലാത്തിനും വിശദീകരണം തരേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്; പൊട്ടിത്തെറിച്ച് നടി

തോക്കില്‍ കയറി വെടിവയ്ക്കേണ്ട.

ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് നായിക അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഇരുവരും വാർത്തകളില്‍ ഇടം നേടാറുണ്ട്. അനുഷ്ക ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

‘‘ഒരു നടി വിവാഹിതയായാല്‍ അടുത്തഘട്ടത്തിലെ സംസാരം അവർ ഗര്‍ഭിണിയായോ എന്നാണ്. ഇത് മര്യാദയല്ല. ഓരോ ആള്‍ക്കാരെയും അവരുടെ ജീവിതം തുടരാൻ അനുവദിക്കൂ. തോക്കില്‍ കയറി വെടിവയ്ക്കേണ്ട. എല്ലാത്തിനും വിശദീകരണം തരേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്’’.– അനുഷ്ക പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button