GeneralLatest NewsTV Shows

സൗഹൃദത്തെ പലരും മുതലെടുത്തു; തുറന്നു പറഞ്ഞ് കുടുംബ പ്രേക്ഷകരുടെ പ്രിയ ‘വില്ലത്തി’

പലപ്പോഴും പ്രേക്ഷകര്‍ തന്നെ വെറുത്തിട്ടും തെറ്റിദ്ധരിച്ചിട്ടുമുണ്ട്

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് അര്‍ച്ചന സുശീലന്‍. ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനം കീഴടക്കിയ അര്‍ച്ചനയെ കൂടുതല്‍ ജനകീയമാക്കിയത് ബിഗ്‌ ബോസ് എന്ന റിയാലിറ്റി ഷോയാണ്. വില്ലത്തി അല്ലാത്ത പാവമാണ് ‘ഗ്ലോറി’ എന്ന് തിരിച്ചറിഞ്ഞതോടെ ആരാധകരും വര്‍ദ്ധിച്ചു. ഇപ്പോഴിതാ സീരിയലില്‍ സജീവമാകുകയാണ് താരം. എന്നാല്‍ പല സുഹൃത് ബന്ധങ്ങളും വലിയ വേദന സമ്മാനിച്ചിട്ടുണ്ടെന്നു അര്‍ച്ചന തുറന്നു പറയുന്നു

” തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസ്സിലാക്കാൻ വൈകി. ഇപ്പോൾ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. അവരിൽ ഞാൻ തൃപ്തയാണ്. ” അര്‍ച്ചന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

എന്നാല്‍ പലപ്പോഴും പ്രേക്ഷകര്‍ തന്നെ വെറുത്തിട്ടും തെറ്റിദ്ധരിച്ചിട്ടുമുണ്ടെന്നും ബിഗ് ബോസ് വന്നതോടെ അതു കുറെയൊക്കെ മാറിയെന്നും താരം പറഞ്ഞു. ആളുകൾക്ക് ഇപ്പോൾ എന്നെ പേടിയില്ല എന്നതാണ് പ്രശ്നമെന്നു പറഞ്ഞ അര്‍ച്ചന ” ഞാൻ ഒരു ബോൾഡ് മറയൊക്കെ ഇട്ടു നിൽപ്പായിരുന്നല്ലോ, ഇതു വരെ. അതില്ലാതെയാകുന്നതിൽ ചെറിയ പ്രശ്നമുണ്ട്. കഥാപാത്രങ്ങളെ ബാധിച്ചേക്കാം. പിന്നെ, ഞാൻ മാനസികമായി സന്തോഷവതിയാണോ എന്നു ചോദിച്ചാൽ കൺഫ്യൂഷനുണ്ട്” കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button