GeneralLatest NewsMollywood

വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്; അപമാനത്തെക്കുറിച്ച് മാല പാര്‍വതി

സംഭവം എന്താണെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍.

മലയാളസിനിമയില്‍ അമ്മ വേഷങ്ങളിലും സഹ വേഷങ്ങളിലും തിളങ്ങിനില്‍ക്കുന്ന നടിയാണ് മാല പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ പേജില്‍ പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകളാണ് ചര്‍ച്ചയാകുന്നു.

‘ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍, അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍’- ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്. ഇതിന് താഴെ എന്തുപറ്റിയെന്നും കൂടെയുണ്ടെന്നുമെല്ലാം സൂചിപ്പിക്കുന്ന ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ താരം മറ്റൊരു പോസ്റ്റ് കൂടി എഴുതി. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്.

സംഭവം എന്താണെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. താരത്തിന് ഏതോ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട ദുരനുഭമാണ് പറയാന്‍ ശ്രമിച്ചതെന്ന് ഈ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button