മോഹന്‍ലാല്‍-സിബി മലയില്‍ ടീമിന്റെ ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോയ ചില സിനിമകളും മോളിവുഡിന്റെ ലിസ്റ്റിലുണ്ട്. രഞ്ജിത്ത് രചന നിര്‍വഹിച്ച ‘മായാമയൂരം’ എന്ന സിബി മലയില്‍ മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല, പ്രതീക്ഷയോടെ ചെയ്ത തന്റെ ചിത്രത്തിനേറ്റ കനത്ത പരാജയത്തിന്റെ കാരണം വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ വ്യക്തമാക്കുന്നു.
‘മായാമയൂരം’ എന്ന സിനിമയുടെ രണ്ടാം ഭാഗം ആദ്യം ചിത്രീകരിക്കേണ്ടി വന്നു, ശോഭനയുടെ ഡേറ്റ് ഇഷ്യുവായിരുന്നു അതിന്റെ കാരണം, രഞ്ജിത്ത് സിനിമയുടെ ആദ്യഭാഗം എഴുതി തയ്യാറാക്കിവെച്ചിരുന്നു. പക്ഷെ സിനിമയുടെ രണ്ടാം ഭാഗം ആദ്യം എടുക്കേണ്ടതിനാല്‍ രഞ്ജിത്തിനു സിനിമയുടെ സെക്കന്‍ഡ് പാര്‍ട്ട് വേഗം എഴുതി തീര്‍ക്കേണ്ടി വന്നു. അതൊരു തുടര്‍ച്ചയോടെ ചിത്രീകരിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ കാണാന്‍ ഒരു ഇഷ്ടമുണ്ടായേനെ, മറ്റൊരു കാരണം എന്തെന്നാല്‍ സിനിമയുടെ ആദ്യ പകുതിയില്‍ ഉണ്ടായിരുന്ന മോഹന്‍ലാലിനെപ്പോലെയായിരുന്നില്ല രണ്ടാമത്തെ മോഹന്‍ലാല്‍, അയാളൊരു പതുങ്ങിയ തണുപ്പന്‍ കഥാപാത്രമായിരുന്നു. നീലകണ്‌ഠന്റെയൊക്കെ ഒരു സാമ്യം ഉള്ള ഒരു മാടമ്പി കഥാപാത്രമായിരുന്നുവെങ്കില്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് സ്വീകാര്യമാകുമായിരുന്നു. അയാളുടെ കുടുംബ പശ്ചാത്തലത്തിന് അതിന്റെ സാധ്യതകള്‍ ഉണ്ടായിരുന്നു ഇങ്ങനെ പതുങ്ങിയിരിക്കുന്ന കഥാപാത്രമല്ലാതെ ചെയ്തിരുന്നേല്‍ സിനിമയ്ക്ക് മറ്റൊരു മൂഡ് ലഭിക്കുമായിരുന്നു.
മായാമയൂരത്തിന്റെ റിലീസ് ദിവസം ഞാന്‍ ‘ചെങ്കോല്‍’ എന്ന ചിത്രം തിരുവനന്തപുരത്തെ അഗ്രികള്‍ച്ചറല്‍ കോളേജില്‍ ചിത്രീകരിക്കുകയായിരുന്നു ആ സമയത്ത് ഡാന്‍സര്‍ തമ്പി എന്റെ അടുത്തുവന്നു പറഞ്ഞു ‘അവിടെ ഭയങ്കര കുഴപ്പമായി സിനിമയുടെ ഇടവേളയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം മരിച്ചത് കൊണ്ട് ആരാധകര്‍ സീറ്റൊക്കെ തല്ലിപ്പൊളിക്കുന്നു’. രണ്ടാമത്തെ മോഹന്‍ലാലിന്‍റെ വരവ് സസ്പന്‍സില്‍വെച്ചിരുന്നത് കൊണ്ട് അത് ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ ആദ്യ പകുതിയില്‍ അവര്‍ക്കുണ്ടായ അസ്വസ്ഥത രണ്ടാമത്തെ മോഹന്‍ലാലിനെ കണ്ടിട്ടും അവര്‍ക്ക് മാറിയിരുന്നില്ല, അതൊക്കെയാകാം മായാമയൂരം ഒരു പരാജയത്തിലേക്ക് വീണുപോയത്”.
Post Your Comments