‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തില്‍ ഒരു പത്തൊന്‍പത് വയസ്സുകാരി പെണ്‍കുട്ടി സുരാജിന്റെ നായികയായി വന്നിട്ടും ആരും അതിശയിച്ചില്ല, കാരണം അത്രയേറെ പരിചയസമ്പത്തും പ്രായം കടന്ന പക്വതയുമുള്ള അഭിനേത്രിയെ പോലെയായിരുന്നു ദിലീഷ് പോത്തന്‍ സിനിമയിലെ നിമിഷയുടെ പ്രകടനം, തൊണ്ടി മുതലിലെ ആ പാവം നായിക യഥാര്‍ത്ഥ ജീവിതത്തിലേക്ക് തിരിയുമ്പോള്‍ ‘തായ്ക്വോണ്ടം’ അഭ്യസിച്ച ഒരു നായിക നടിയാണെന്ന് വിശ്വസിക്കാന്‍ തന്നെ പലര്‍ക്കും പ്രയാസമാകും, സ്കൂളില്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടികള്‍ നാട്യം തെരഞ്ഞെടുത്തപ്പോള്‍ നിമിഷ പോയത് ആണുങ്ങള്‍ക്ക് ഹരമായ ‘തായ്ക്വോണ്ടം’ അഭ്യസിക്കാനാണ്, മഹാരാഷ്ട്രയ്ക്ക് വേണ്ടി ദേശീയ തലത്തില്‍ വരെ പങ്കെടുത്ത നിമിഷ കുട്ടിക്കാലത്ത് തനിക്ക് ഒരു തവണ മെഡല്‍ നഷ്ടപ്പെട്ട അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്.
“ഞാന്‍ നഴ്സറിയില്‍ പഠിക്കുന്ന കാലത്ത് തന്നെ ‘തായ്ക്വോണ്ടം’ പരിശീലിക്കാന്‍ തുടങ്ങി, എട്ടാം ക്ലാസില്‍ ബ്ലാക്ക് ബെല്‍റ്റ് കിട്ടി, പന്ത്രണ്ടാം ക്ലാസ് വരെ മത്സരത്തില്‍ പങ്കെടുത്തിരുന്നു, മഹാരാഷ്ട്രയ്ക്ക് വേണ്ടി ദേശീയ തലത്തില്‍ കളിച്ചിരുന്നു. നഴ്സറിയില്‍ പഠിച്ചപ്പോള്‍ അവിടെ ഒന്നുകില്‍ നമുക്ക് തായ്ക്വോണ്ടോ എടുക്കാം, അല്ലെങ്കില്‍ ഭരതനാട്യം പഠിക്കാം, പെണ്‍കുട്ടികള്‍ എല്ലാം ഭരതനാട്യം പഠിക്കാന്‍ പോയി ആണ്‍കുട്ടികള്‍ തായ്ക്വോണ്ടയും, ഞാന്‍ പറഞ്ഞു എനിക്ക് ഇത് പഠിച്ചാല്‍ മതി! അടിപൊളിയായിരുന്നു.
എനിക്ക് തോല്‍ക്കാന്‍ ഇഷ്ടമല്ല പക്ഷെ ആദ്യത്തെ മാച്ചില്‍ എന്നെ എതിരാളി അടിച്ചിട്ടു,അവള്‍ക്ക് മെഡല്‍ കിട്ടി പക്ഷെ ഞാന്‍ വീട്ടില്‍ കള്ളം പറഞ്ഞു, ‘ഞാന്‍ അവളെ അടിച്ചിട്ടു അവള്‍ നിന്ന് കരഞ്ഞു അങ്ങനെ ഞാന്‍ എന്റെ മെഡല്‍ അവള്‍ക്ക് കൊടുത്തു’, എന്ന്, പക്ഷെ അന്നൊരു കാര്യം മനസ്സിലായി പ്രാക്ടീസ് ചെയ്യാതെ പോയാല്‍ ഇടി കിട്ടും, അതോടെ ഭയങ്കര പ്രാക്ടീസ് തുടങ്ങി , പിന്നെ ഇതുവരെ വിട്ടു കൊടുത്തിട്ടില്ല!!, അഞ്ചാം ക്ലാസ് വരെ മത്സരങ്ങളില്‍ പങ്കെടുത്തു. ഇവിടെ എനിക്ക് മാച്ച് കളിക്കണമെങ്കില്‍ അവിടുത്തെ അസോസിയേഷന്റെ കത്ത് കൊണ്ടുവരണം. അത് കൊണ്ട് കേരളത്തെ ഇതുവരെ പ്രതിനിധീകരിക്കാന്‍ സ്വധീച്ചിട്ടില്ല”, ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയ്ക്കപ്പുറമുള്ള തന്റെ മറ്റൊരു മുഖത്തെക്കുറിച്ച് നിമിഷ വ്യക്തമാക്കിയത്.
Post Your Comments