CinemaGeneralNEWS

എനിക്ക് ഷൂട്ട്‌ ഇല്ലാത്ത സമയം ഞാന്‍ അദ്ദേഹം അഭിനയിക്കുന്നത് നോക്കിയിരിക്കും: ആത്മീയ ആരാധിക്കുന്ന സൂപ്പര്‍ താരം!

ടന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഒരു നല്ല പാഠപുസ്തകമാണ് അദ്ദേഹം

ശിവ കാര്‍ത്തികേയനെ സൂപ്പര്‍ താരമായി ഉയര്‍ത്തിയ ‘മനം കൊത്തി പറവൈ’ എന്ന തമിഴ്  ചിത്രത്തിലൂടെയാണ് നടി ആത്മീയ സിനിമ ലോകത്തെത്തുന്നത്, പിന്നെ മലയാളത്തില്‍ ചില സിനിമകള്‍ ചെയ്തെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടില്ല, എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജോസഫ്’ വലിയ വിജയമായതോടെ അതില്‍ നായിക വേഷത്തിലെത്തിയ ആത്മീയയും മലയാളത്തിന്റെ പുതിയ ഭാഗ്യ നായികയായി, ‘മാര്‍ക്കോണി മത്തായി’ എന്ന ജയറാം ചിത്രത്തിലും ആത്മീയ നായികയുടെ റോളിലെത്തി. ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ സൂപ്പര്‍ താരം വിജയ്‌ സേതുപതിയുമായുള്ള ചിത്രീകരണ നിമിഷങ്ങളെ കുറിച്ച് കേരള കൗമുദിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആത്മീയ തുറന്നു സംസാരിക്കുന്നു.

“വിജയ്‌ സേതുപതിയുടെ ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് എന്നെ സംബന്ധിച്ച്  വലിയ ഭാഗ്യമാണ്. പുള്ളിക്കാരനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. നടന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഒരു നല്ല പാഠപുസ്തകമാണ് അദ്ദേഹം. എനിക്ക് ഷൂട്ട്‌ ഇല്ലാത്ത സമയത്തെല്ലാം അദ്ദേഹം അഭിനയിക്കുന്നത് നോക്കി ഇരിക്കുമായിരുന്നു, എത്ര അനായാസമായിട്ടാണ് അഭിനയിക്കുന്നത്, സെറ്റിലുള്ള എല്ലാവരോടും വളരെ  നന്നായിട്ട് പെരുമാറും. സത്യത്തില്‍ ആദ്യം ലൊക്കേഷനിലെത്തിയപ്പോള്‍ പരീക്ഷ ഹാളില്‍ കയറിയ ടെന്‍ഷനായിരുന്നു, ചുറ്റും നില്‍ക്കുന്നവരെല്ലാം വലിയ വലിയ അഭിനേതാക്കള്‍ ധൈര്യം സംഭരിച്ചാണ് ക്യാമറയ്ക്ക് മുന്നില്‍ നിന്നത്.  എന്തായാലും ഷൂട്ട്‌ കഴിഞ്ഞപ്പോള്‍ ആ പേടിയൊക്കെ പമ്പ കടന്നു”.

shortlink

Related Articles

Post Your Comments


Back to top button