ഫേസ്ബുക്കില്‍ എപ്പോഴും വ്യത്യസ്തമായ കുറിപ്പുകള്‍ പങ്കുവയ്ക്കുന്ന പ്രശസ്ത തിരക്കഥാകൃത്ത് ഇത്തവണ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്,92 വയസ്സ് പിന്നിട്ട പാലേക്കോണം അമ്മച്ചി എന്ന് വിളിക്കുന്ന ഭാരതിയമ്മയുടെ കടയെ പരിചയപെടുത്തുന്ന വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു രഘുനാഥ് പലേരിയുടെ കുറിപ്പ്,സാമീപ കാലത്ത് രഘുനാഥ് പലേരി പങ്കുവെച്ച ഒട്ടുമിക്ക ഫേസ്ബുക്ക് രചനകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
പലേക്കോണം അമ്മച്ചി എന്ന നാട്ടുകാരുടെ പ്രിയങ്കരിയായ ഭാരതിയമ്മയെക്കുറിച്ച് രഘുനാഥ് പലേരി പങ്കുവെച്ച വാക്കുകള്‍
ഈ അമ്മയെ പത്മശ്രീ നൽകി ആദരിക്കണം. അതിന് വല്ല സാങ്കേതിക തടസ്സവും ഉണ്ടെങ്കിൽ പത്മവിഭൂഷൺ ആയാലും തരക്കേടില്ല. ആ രണ്ടു സാധനവും എന്താണെന്ന് അമ്മയ്ക്ക് അറിയില്ല. കാരണം അവർ ഒരു ഭാരത സ്ത്രീ രത്നമാണ്. ആ നന്മ ഭാരതരത്നത്തിന് തുല്യവുമാണ്.
ഇത്രയും ചുരുങ്ങിയ വിലയിട്ട് അമ്മ എങ്ങിനെ ഇൗ ഹോട്ടൽ നടത്തിക്കൊണ്ടു പോകുന്നു എന്നറിയില്ല.
ഈ വീഡിയോയിൽ, വിശന്നു വരുന്നവരുടെ വിശപ്പിനെ കുറിച്ചും അവരിൽ ചിലരുടെ കീശയിൽ പണമില്ലാത്തതിനെക്കുറിച്ചും അമ്മ പറയുന്ന ചില വാചകങ്ങൾ ഉണ്ട്.
മാനവികതയുടെ അമ്മിഞ്ഞപ്പാൽ നുകർന്ന ശക്തിയാണ് ആ വാക്കുകൾ നൽകുന്നത്.
Post Your Comments