
ഏറെ ജനപ്രീതി ആര്‍ജ്ജിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കമല്ഹാസന് അവതാരകനായി എത്തുന്ന ബിഗ് ബോസ് തമിഴ് പതിപ്പ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്.
എലിമിനേഷന് എപ്പിസോഡില്‍ ആരാണ് പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചേരന്, അഭിരാം വെങ്കടാചലം, കവിന്, സാക്ഷി അഗര്‍വാള്‍, മീര മിഥുന് എന്നിവരാണ് എലിമിനേഷന് ലിസ്റ്റിലുള്ളത്. ഇവരിലാരാണ് പുറത്തേക്ക് പോവുന്നതെന്നറിയാനായി ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍.
ചേരന് സുരക്ഷിതനാണെന്ന് കമല്ഹാസന് വ്യക്തമാക്കിയിരുന്നു. മീര മിഥുനാണ് പോവുന്നതെന്നും താരം യാത്ര പറയുന്നതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ മീരയാണോ പോവുന്നതെന്നറിയാനായി ഇനിയും കാത്തിരിക്കണം.
Post Your Comments