GeneralLatest NewsMollywood

മക്കള്‍ ചെയ്യുന്ന പ്രവര്‍ത്തിയ്ക്ക് മാതാപിതാക്കള്‍ എന്തു പിഴച്ചു. ? സന്തോഷ്‌ പണ്ഡിറ്റ്‌

പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല. പണ്ഡിറ്റ് പറയുന്നതൊന്നും വെറുതെ ആകാറുമില്ല

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സന്തോഷ്‌ പണ്ഡിറ്റ്‌. സമകാലിക വിഷയത്തില്‍ എന്നും നിലപാടുകള്‍ വ്യക്തമാക്കുന്ന താരം കേരളത്തെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്തുവരുന്നതായി വിമര്‍ശിക്കുന്നു.

താരത്തിന്റെ പോസ്റ്റ്‌ പൂര്‍ണ്ണരൂപം

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..

ഈയ്യിടെയായ് കേരളത്തില് മത ഭ്രാന്തും, രാഷ്ട്രീയ ഭ്രാന്തും വളരെയേറെ വ൪ദ്ധിച്ചെന്നു തോന്നുന്നു. ഓരോ വാ൪ത്തയും റിപ്പോ൪ട്ട് ചെയ്യുമ്പോള് പലരും ബോധപൂ൪വ്വം കുറ്റം ചെയ്തവ൪ വിശ്വസിക്കുന്ന പാ൪ട്ടിയേയും, മതത്തേയും കരിവാരി തേക്കുന്നു. ഇതൊരിക്കലും ശരിയല്ല.

പ്രമുഖ നേതാവിന്ടെ മകനുമായ് ബന്ധപ്പെട്ട കേസില് രാഷ്ട്രീയം നോക്കി ആ നേതാവിനെതിരെ വ്യക്തിപരമായ് അധിക്ഷേപിച്ചതും, ട്രോളുണ്ടാക്കിയതും ശരിയായില്ല. മക്കള് ചെയ്യുന്ന പ്രവ൪ത്തികള്ക്ക് മാണാപിതാക്കള് എന്തു പിഴച്ചു. ?

ഇതുപോലെ കേരളത്തില് ആരു കൊല്ലപ്പെട്ടാലും, പ്രതിയുടെ മതം, രാഷ്ട്രീയം കഷ്ടപ്പെട്ട് തിരഞ്ഞു പിടിച്ച് ആ രാഷ്ട്രീയത്തേയോ, മതത്തേയോ അധിക്ഷേപിക്കുന്ന പ്രവണത ഒട്ടും ശരിയല്ല.

Fascism , അസഹിഷ്ണുത കേരളത്തില് കൂടിയത് കൊണ്ടാണ് ഇവിടെ ഇത്ര അധികം രാഷ്ട്രീയ കൊലപാതകങ്ങളും, ആക്രമണങ്ങളും തടക്കുന്നത്.

എല്ലാ ജാതിയിലും, എല്ലാ മതത്തിലും, എല്ലാ രാഷ്ട്രീയത്തിലും, എല്ലാ സംസ്ഥാനത്തും നല്ലവരും, ചീത്തവരും ഉണ്ട് എന്നതാണ് സത്യം. ഇതു മനസ്സിലാക്കാതെ പരസ്പരം ചെളിവാരി എറിയുന്നത് ഒട്ടും ശരിയല്ല.

UP, Bihar etc states ല് മൊത്തം തെറ്റുകള് നടക്കുന്നു എന്ന രീതിയിലാണ് പലപ്പോഴും കേരള ബുദ്ധി ജീവികള് പറയുന്നത്. പക്ഷേ അത് തെറ്റാണ്. ഇന്ത്യയില് ഏറ്റവും കൂടുതല് criminal cases report ചെയ്യുന്ന കേരളത്തിന് മറ്റു സംസ്ഥാനക്കാരെ ട്രോളുവാ൯ ഒരു അ൪ഹതയുമില്ല.

കേരളത്തിലെ പല വാട്ട്സ് ആപ്പിലും കൂടുതലും വ൪ഗ്ഗീയതയാണ് പലരും പോസ്റ്റുന്നത്. ഇവിടുത്തെ ഫാസിസം, വ൪ഗ്ഗീയത, അസഹിഷ്ണുത കൂടി വരുന്നത് അപകടകരമാണ്..ഒരികലും നല്ല ലക്ഷണമല്ല.

Love means to consider others..
To give respect to take respect..
എല്ലാവരേയും ഉള്കൊള്ളുക. സ്നേഹിക്കുക.
മറ്റുള്ളവര് നമ്മെ പോലെ ചിന്തിക്കണം, പ്രവ൪ത്ണിക്കണമെന്ന ചിന്ത വെടിഞ്ഞാല് തന്നെ കേരളം നന്നാകും ..

(വാല് കഷ്ണം..കേരളം ഇങ്ങനെ പോയാല് ഒന്നു രണ്ടു കൊല്ലം കഴിഞ്ഞാല് വലിയ പ്രശ്നങ്ങളാകും നാം അഭിമുഖീകരിക്കുക.)

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല. പണ്ഡിറ്റ് പറയുന്നതൊന്നും വെറുതെ ആകാറുമില്ല)

shortlink

Related Articles

Post Your Comments


Back to top button