GeneralLatest NewsMollywood

‘ഡബ്ല്യു സി സി യിൽ അംഗമല്ല. എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടുമില്ല’; നടി നമിത

താന്‍ അമ്മയില്‍ അംഗമാണ്

വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ ഭാഗ്യ നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് നടി നമിത പ്രമോദ്. ബിബിന്‍ ജോര്‍ജ്ജ് നായകനാകുന്ന മാര്‍ഗ്ഗംകളിയാണ് നമിതയുടെ പുതിയ ചിത്രം. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു സി സി യിൽ അംഗമല്ലെന്ന് താരം തുറന്നു പറയുന്നു. ആരും അതിലേക്ക് തന്നെ ക്ഷണിച്ചിട്ടുമില്ലെന്നും പറഞ്ഞ നമിത താന്‍ അമ്മയില്‍ അംഗമാണെന്നും തനിക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുമുണ്ടെന്നും വ്യക്തമാക്കി. മലയാള സിനിമ മേഖല തന്നെയാണ് കൂടുതൽ സൗകര്യപ്രദമെന്നും നമിത പറയുന്നു.

കൂടാതെ ട്രോളന്മാര്‍ക്കെതിരെയും വിമര്‍ശനം താരം ഉന്നയിച്ചു. വാ തുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണ്. എന്നാൽ അത് അത്ര നല്ല പ്രവണതയല്ലെന്ന് പറഞ്ഞ നമിതയുടെ വാക്കുകള്‍ ഇങ്ങനെ.. ”അവരുടെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാണ്. അവർ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വിൽക്കുന്നത് നല്ലതല്ല. നായികമാരോ അല്ലെങ്കിൽ വനിത ആർട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതൽ ട്രോൾ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും കാണുമ്പോൾ നമ്മൾ നമ്മൾ ചിരിച്ചിരിക്കും. അതിനർത്ഥം നമ്മൾ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല. ”

shortlink

Related Articles

Post Your Comments


Back to top button