കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് മഞ്ജു പിള്ള. തട്ടിം മുട്ടിം എന്ന ജനപ്രിയ ടെലിവിഷന്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജു പിള്ള സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാറുണ്ട്. സീരിയലിലെ നായികാ കഥാപാത്രമായ മോഹനവല്ലിയെ അവതരിപ്പിക്കുന്നത് മഞ്ജു പിള്ളയാണ്. സീരിയലില്‍ മഞ്ജുപിള്ളയുടെ മക്കളായി അഭിനയിക്കുന്നത് സിദ്ധാര്‍ഥും ഭാഗ്യലക്ഷ്മിയുമാണ്.
കണ്ണന്, മീനാക്ഷി എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങളുടെ പേര്. അടുത്തിടെ മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മക്കളാണോ എന്നാണ് കൂടുതല്‍ ആരാധകരും അന്വേഷിച്ചത്. ഇതിനു ഹൃദ്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.
‘തട്ടീം മുട്ടീം കുട്ടികളാണ്, പക്ഷേ അവര്‍ എന്റെ മക്കള്‍ തന്നെയാണെന്നാണ്’ എന്നായിരുന്നു തരത്തിന്റെ മറുപടി. മീനാക്ഷിയോട് അന്വേഷണം പറയാമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പറയാം എന്നും താരം പറഞ്ഞു.
Post Your Comments