![](/movie/wp-content/uploads/2019/07/shane.jpg)
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് ഷെയ്ന്‍ നിഗം. താന്‍ പ്രണയത്തിലാണെന്ന് താരത്തിന്റെ വെളിപ്പെടുത്തല്‍. എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്.
‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,’ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു. പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയെങ്കിലും ആരാണ് കാമുകി എന്ന കാര്യം ഷെയ്ന്‍ വെളിപ്പെടുത്തിയിട്ടില്ല.
ഉല്ലാസമാണ് ഷെയിന്റെ പുതിയ ചിത്രം. നവാഗതനായ ജീവന്‍ ജിയോയാണ് ചിത്രം ഒരുക്കുന്നത്.
Post Your Comments