ഏതൊരു സംവിധായകനും മോഹിക്കുന്നതാണ് എംടി വാസുദേവന്‍ നായര്‍ എന്ന അതുല്യ പ്രതിഭയുടെ തിരക്കഥ, സംവിധായകന് സിബി മലയിലിനും എംടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്, മോഹന്‍ലാല്‍ നായകനായ 1992-ല്‍ പുറത്തിറങ്ങിയ സദയമാണ് സിബി മലയില്‍ എംടി ടീമിന്റെതായി റിലീസ് ചെയ്ത ഒരേയൊരു ചിത്രം. ലോഹിതദാസ്, ശ്രീനിവാസന് ഉള്‍പ്പെടെ നിരവധി മികച്ച തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ച സംവിധായകനാണ് സിബി മലയില്‍.
എംടിയുടെ തിരക്കഥ താന്‍ മോഹിച്ചിരുന്ന കാലത്ത് ആദ്യമായി എംടി വാസുദേവന്‍ നായര്‍ തന്നോട് പറഞ്ഞത് സദയത്തിന്റെ കഥ ആയിരുന്നില്ലെന്നും മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ താരങ്ങളെവെച്ച് ‘ജൂലിയസ് സീസര്‍’ എന്ന ചിത്രമെടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും സിബി മലയില്‍ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
അന്നത്തെ മലയാള സിനിമയുടെ സാഹചര്യം അനുസരിച്ച് വലിയ ക്യാന്‍വാസില്‍ ഒരു സിനിമ പറയുക എന്നത് ശ്രമകരമായതിനാല്‍ എംടിയുടെ മനസ്സിലെ മഹാ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്നും സിബി മലയില്‍ ഓര്‍ത്തെടുക്കുന്നു. തന്റെ സിനിമകളുടെ ലിസ്റ്റ് എടുത്താല്‍ ഒരു ഡയറക്ടര്‍ എന്ന നിലയില്‍ തന്നെ കൂടുതല്‍ മുന്നില്‍ നിര്‍ത്തുന്ന ചിത്രം എംടി എഴുതിയ സദയമാണെന്നും സിബി മലയില്‍ അഭിപ്രായപ്പെടുന്നു.
Post Your Comments