GeneralNEWS

മരം വെട്ടുന്നത് നിര്‍ത്തുക : കുടിവെള്ളക്ഷാമത്തിന്‍റെ ദയനീയാവസ്ഥ വിവരിച്ച് കെഎസ് ചിത്ര

സാലിഗ്രാമത്തില്‍ തരംഗിണി സ്റ്റുഡിയോയ്ക്ക് അടുത്താണ് എന്റെ താമസം

ചെന്നൈ നഗരത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിനെ അതിജീവിക്കേണ്ടുന്ന കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി ഗായിക കെഎസ് ചിത്ര. സാലി ഗ്രാമത്തില്‍ തരംഗിണി സ്റ്റുഡിയോയ്ക്ക് സമീപമാണ് ചിത്ര തമാസിക്കുന്നത്.

തന്റെ പ്രദേശത്തെ ജലക്ഷാമത്തെക്കുറിച്ച് ചിത്ര

“സാലിഗ്രാമത്തില്‍ തരംഗിണി സ്റ്റുഡിയോയ്ക്ക് അടുത്താണ് എന്റെ താമസം. ഇവിടെ താമസം തുടങ്ങുന്ന കാലത്ത് ചെമ്മണ്‍ പാതയായിരുന്നു. ഒരുപാട് മരങ്ങള്‍ കുളങ്ങള്‍ എല്ലാമുള്ള സ്ഥലം. ഇപ്പോള്‍ ഒരിഞ്ച് സ്ഥലം പോലും ഇവിടെയോന്നുമില്ല. മരങ്ങളില്ല, എല്ലാം വെട്ടി പകരം വളരുന്നത് അപ്പാര്‍ട്ട്മെന്റുകള്‍ ആണ്. ചെന്നൈയില്‍ താമസിച്ച് തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇത്രയും രൂക്ഷമായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്നത്. പൈപ്പില്‍ വല്ലപ്പോഴുമാണ് കുറച്ചു വെള്ളം വരുന്നത്. വെള്ളത്തിനായി അഞ്ച് ദിവസം വരെ കാത്തുനില്‍ക്കേണ്ട അവസ്ഥ. നേരത്തെ പ്രളയം വന്നപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. ഇപ്പോള്‍ വെള്ളം കിട്ടാനില്ലാത്ത അവസ്ഥയും. ഇവിടൊരു നദിയുണ്ട്. കൂവം, അത് ചപ്പും ചവറും മണ്ണുമിട്ടു നികത്തി ഒരുപാടു ആള്‍ക്കാര്‍ വീടുപണിതു. ബാക്കിയുള്ള നദി അഴുക്കു ചാലായി ഒഴുകുകയാണ്. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എല്ലാ വീട്ടിലും കെട്ടിടങ്ങളിലും മഴ വെള്ള സംഭരണി നിര്‍ബന്ധമാക്കിയിരുന്നു. അന്ന് മുതല്‍ ഞാനും മഴവെള്ള സംഭരണം തുടങ്ങി. മരം വെട്ടുന്നത് നിര്‍ത്തുക, അത്യാവശ്യത്തിനു മുറിക്കേണ്ടി വന്നാല്‍ പകരം അഞ്ച് മരങ്ങള്‍ നട്ടുപിടിപ്പിക്കുക. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, നദികളെയും തടാകങ്ങളെയും സംരക്ഷിക്കുക, ഇത്രെയെങ്കിലും നമ്മള്‍ ചെയ്യണം”. (ഒരു പ്രമുഖ മാഗസിനില്‍ പങ്കുവെച്ചത്)

shortlink

Related Articles

Post Your Comments


Back to top button