മലയാള സിനിമയിലെ എല്ലാ സൂപ്പര്‍ താരങ്ങളുമായും ചങ്ങാത്തം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രമുഖ നിര്‍മ്മാതാവും നടി മേനകയുടെ ഭര്‍ത്താവുമായ സുരേഷ് കുമാര്‍, നടനെന്ന നിലയിലും സുരേഷ് കുമാര്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയാണ്, ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സുരേഷ് കുമാര്‍ ശ്രദ്ധേയമായ വേഷം അഭിനയിച്ചു കഴിഞ്ഞു. പക്ഷെ സിനിമയിലെ കാരവന് സംസ്കാരത്തിനോട് എതിര്‍പ്പുള്ള ആളാണ് സുരേഷ് കുമാര്‍ അതിന്റെ കാരണവും അദ്ദേഹം തന്നെ വിശദീകരിക്കുന്നു.
സുരേഷ് കുമാറിന്റെ വാക്കുകള്‍
“തുടക്കകാലത്ത് കാരവന് സംസ്കാരത്തെ എതിര്‍ത്ത ആളാണ് ഞാന്‍, ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ എല്ലാവരും കളിയാക്കും. അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം മമ്മൂട്ടിയുടെ വീട്ടില്‍ പോയി. മമ്മൂട്ടി കീര്‍ത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു ‘നീ ഇത് പോലെ ഒന്ന് വാങ്ങണം പക്ഷെ നിന്റെ അച്ഛന് സമ്മതിക്കില്ല, അവന് ഇതിനു എതിരാണ്’.
പഴയകാലത്തെ അവസ്ഥവെച്ചാണ് ഞാന്‍ കാരവനെ എതിര്‍ത്തത്. ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരും ഒരു കുടുംബം പോലെ മരച്ചുവട്ടിലോ വീടിന്റെ വരാന്തയിലോ ഒന്നിച്ചിരുന്നു സംസാരിച്ച കാലമാണത്. മേനകയൊക്കെ അഭിനയിക്കുമ്പോള്‍ റോഡ് സൈഡില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചതെന്ന് കേട്ടിട്ടുണ്ട്. ചില നടന്മാര് കാരവനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ സ്നേഹബന്ധം പോകുമല്ലോ എന്നോര്‍ത്താണ് ഞാന്‍ എതിര്‍ത്തത്. പക്ഷെ ഇപ്പോള്‍ അതും പറഞ്ഞു ഇരുന്നാല്‍ പറ്റിലല്ലോ. കാരവന് കാലഘട്ടത്തോട് താദാത്മ്യം പ്രാപിക്കാന്‍ കുറച്ചു സമയമെടുത്തു എന്നത് സത്യം. ഇപ്പോള്‍ അതൊക്കെ എനിക്ക് തന്നെ തിരിച്ചടിയായി. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സുരേഷ് കുമാര്‍ പങ്കുവയ്ക്കുന്നു
Post Your Comments