ഭാര്യ ആനിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവും സംവിധായകനുമായ ഷാജി കൈലാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്ക്കുന്ന ആനിയെ ‘ചിത്ര’ എന്നു അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാജി കൈലാസ് ആശംസകൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആനിക്കൊപ്പമുള്ള ചിത്രങ്ങളും ആശംസാക്കുറിപ്പിനൊപ്പം ഷാജി കൈലാസ് ഷെയർ ചെയ്തു.
ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ– ‘എന്നെ കൂടുതൽ മെച്ചപ്പെട്ട വ്യക്തിയാക്കാൻ പ്രേരിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. എല്ലായ്പ്പോഴും എനിക്ക് നൽകുന്ന സ്നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന സർവതും നിന്നിലുണ്ട്. ഓരോ ദിവസവും ആ മുഖത്ത് കൂടുതൽ പുഞ്ചിരി വിരിയിക്കാൻ ഞാൻ പ്രയത്നിക്കും… അതെന്റെ വാക്ക്.. കാരണം നീയെന്നിൽ നിറയ്ക്കുന്നത് അവർണീനയമായ സന്തോഷമാണ്. ജന്മദിനാശംസകൾ ചിത്ര!’
Post Your Comments