
തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കാപ്പാന്. മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന സിനിമ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. സയേഷ നായികയായി എത്തുന്ന സിനിമയില്‍ വില്ലനായാണ് ആര്യ എത്തുന്നത്. വിവാഹത്തിന് മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോഴാണ് അവസാനിച്ചത്. വിവാഹശേഷം ഇവരുടേതായി പുറത്തിറങ്ങുന്ന ആദ്യ സിനിമയെന്ന ക്രഡിറ്റും കാപ്പാന് സ്വന്തമാണ്.
പരിചയപ്പെട്ട് അധികം വൈകുന്നതിനിടയില്‍ത്തന്നെ ആര്യ സയേഷയെ വിവാഹം ചെയ്തത് നന്നായെന്നും ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം തുടങ്ങേണ്ടി വന്നേനെയന്നായിരുന്നു അവതാരകനായ ജഗന്റെ കമന്റ്. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയ ആര്യയ്ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ഇതിനെക്കുറിച്ചായിരുന്നു അവതാരകനും സൂചിപ്പിച്ചത്.
Post Your Comments