മീടു ആരോപണ വിധേയനായ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നടി ദീപിക പദുക്കോണിനോട് ആരാധകര്‍. ലവ് രഞ്ജന്‍ ചിത്രത്തിലാണ് താരത്തിനോട് അഭിനയിക്കരുതെന്ന് ആവശ്യം ഉന്നയിച്ചത്. ട്വിറ്ററില്‍ #notmydeepika എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങില്‍ ഇടംനേടി. നിരവധി പേരാണ് ദീപികയോട് ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. ദീപികയും രണ്‍ബീര്‍ കപൂറും ലവ് രഞ്ജന്റെ വീടിന് മുന്നില്‍ നില്ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ട്വിറ്ററില്‍ #notmydeepika എന്ന ഹാഷ്ടാഗും സജീവമായത്.
2018ലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച മീറ്റു ക്യാമ്പയിനില്‍ ലവ് രഞ്ജനും ഉള്‍പ്പെടുന്നത്. ബോളിവുഡിലെ നടിയാണ് സംവിധായകനെ രംഗത്ത് എത്തിയിരുന്നത്. അതേസമയം ലവ് രഞ്ജന്റെ ചിത്രവുമായി ദീപിക സഹകരിക്കില്ലെന്ന പ്രതീക്ഷയാണ് ഒരുവിഭാഗം ആരാധകര്‍ ഇതോടൊപ്പം പങ്കുവെക്കുന്നത്.
Post Your Comments