
മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചന്ദ്രലേഖ, മമ്മൂട്ടി-പ്രിയദര്‍ശന്‍ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടി പൂജ ബത്രയും നടന്‍ നവാബ് ഷായും വിവാഹിതയായിരിക്കുകയാണ്. ആദ്യ കാഴ്ചയില്‍ തന്നെ താന്‍ പൂജയുമായി പ്രണയത്തിലായെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചുവെന്നും നവാബ് ഷാ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
20 വര്‍ഷത്തോളമായി പരിചയത്തില്‍ ആണെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ആഞ്ജലീസിലെ വിമാനത്താവളത്തില്‍ വച്ച് വീണ്ടും കണ്ടപ്പോഴാണ് പ്രണയം തോന്നിയതെന്ന് നബാവ് പറയുന്നു. ”ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചെലവഴിക്കാന്‍ തുടങ്ങി. എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഒന്നും നേരത്തേ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാന്‍ അവളോട് പറഞ്ഞു, നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ എന്ന്.” നബാവ് പങ്കുവച്ചു
Post Your Comments