‘മഴവിൽ മനോരമ’യിലെ, ജനപ്രിയ റിയാലിറ്റി ഷോയായ ‘വെറുതെ അല്ല ഭാര്യ’യിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു. ഭർത്താവ് സുനിച്ചനൊപ്പം പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയാണ് മഞ്ജു മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു.
‘വെറുതേ അല്ല ഭാര്യ’യുടെ ഫൈനലിൽ സമ്മാനിതരായി നിൽക്കവേ, മഞ്ജു പരിപാടിയുടെ ഓഡിഷനിൽ പങ്കെടുക്കാൻ എത്തുമ്പോൾ തങ്ങളുടെ കയ്യിൽ 1000 രൂപ പോലും തികച്ചെടുക്കാൻ ഉണ്ടായിരുന്നില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. ആ വേദിയിൽ വച്ച് നടിയും ഗായികയുമായ റിമി ടോമി പറഞ്ഞ വാക്കുകള്‍ സത്യമായതിന്റെ സന്തോഷത്തിലാണ് മഞ്ജു. ‘മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിലെത്തും…’. കഴിഞ്ഞ അഞ്ചു വര്‍ഷമായി സിനിമയില്‍ സജീവമായ മഞ്ജു വിവാഹം കഴിഞ്ഞതോടെ ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ ഡാന്‍സ് വിടേണ്ടി വന്നുവെന്ന് തുറന്നു പറയുന്നു. ”സുനിച്ചൻ എല്ലാക്കാലത്തും എന്റെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ആളാണ്. പക്ഷേ, സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. ഇപ്പോൾ, വീണ്ടും നൃത്തരംഗത്തേക്കു മടങ്ങി വരണമെന്ന് ആഗ്രഹമുണ്ട്.”
റിഥം കമ്പോസറാണ് മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചൻ. സിനിമയില്‍ എത്തുമ്പോള്‍’ 88 കിലോയുണ്ടായിരുന്നു. ഇപ്പോള്‍ പതിനൊന്നു കിലോയോളം കുറച്ചുവെന്ന് പറഞ്ഞ മഞ്ജു വണ്ണം കുറച്ചപ്പോൾ സിനിമയിൽ അവസരം കുറഞ്ഞോ എന്നൊരു സംശയമുണ്ടെന്നും പറഞ്ഞു
Post Your Comments